വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല, രാഖി സാവന്തിന് വധ ഭീഷണിയുണ്ടെന്ന് മുന്‍ ഭര്‍ത്താവ്!

അടുത്തിടെ നടി രാഖി സാവന്ത് തനിക്ക് ട്യൂമര്‍ ബാധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. സര്‍ജറി നടത്തിയെന്നും സുഖം പ്രാപിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനിടെ നടി രാഖി സാവന്തിന് എതിരെ വധ ഭീഷണിയുണ്ടെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. രാഖിക്കെതിരെ വധ ഭീഷണി നടത്തിയത് ആരാണ് എന്ന് മുന്‍ ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടില്ല.

റിതേഷാണ് രാഖിയുടെ മുന്‍ ഭര്‍ത്താവ്. എല്ലാം വെളിപ്പെടുത്തും എന്നും എന്നാല്‍ ആദ്യം തെളിവുകള്‍ കിട്ടട്ടേയെന്ന് റിതേഷ് വ്യക്തമാക്കി. ആരെയും എനിക്ക് ഒരു ഭയവുമില്ല. ചില ആള്‍ക്കാര്‍ അഭ്യുദയകാംക്ഷികളാണെന്ന് നടിക്കുകയാണ്.

ഗൂഢാലോചനയില്‍ അവരും ഉള്‍പ്പെട്ടിട്ടുണ്ട്. ആരാണ് ആ വ്യക്തിയെന്ന് വെളിപ്പെടുത്തുന്നും തങ്ങള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിതേഷ് വ്യക്തമാകക്കി. മാധ്യമ വിചാരണ അല്ല ആവശ്യമെന്നും താരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് എന്നും പറയുന്നു റിതേഷ്.

രാഖിയുടെ സര്‍ജറി വിജയകരമായിരുന്നു എന്ന് പറഞ്ഞിരുന്നു നേരത്തെ റിതേഷ്. റിതേഷ് നടി രാഖി സാവന്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ചിലര്‍ ചിരിക്കുകയാണ് ഉണ്ടായത് എന്നും പറയുന്നു റിതേഷ്.

വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല. രാഖി നീ ഭയപ്പെടേണ്ട കാര്യമില്ല. നിന്നെ ഞങ്ങള്‍ നോക്കിക്കൊളളാം രാഖി. ചിലര്‍ നിലവിലും അടിസ്ഥാനമില്ലാത്ത ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവരുടെ സമയം കഴിയാറായെന്നും പറയാം എന്നും റിതേഷ് വ്യക്തമാക്കുന്നു.

രാഖി സാവന്ത് അഗ്‌നിചക്ര എന്ന സിനിമയിലൂടെ നടിയായി അരങ്ങേറിയത്. തുടര്‍ന്ന് രാഖി സാവന്ത് ബോളിവുഡ് സിനിമകള്‍ നിരന്തരം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പങ്കെടുത്തു. ആദില്‍ ഖാന്‍ ദുറാനിയുമായും രാഖി വിവാഹിതയായെങ്കിലും പിന്നീട് വേര്‍പിരിഞ്ഞിരുന്നതും ചര്‍ച്ചയായി മാറിയിരുന്നു.

Vijayasree Vijayasree :