ഉണ്ണി മുകുന്ദനെതിരെ അ ശ്ലീല ഭാഷ പ്രയോഗം; ഷെയ്ന്‍ നിഗത്തിന് വിമര്‍ശനം

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയില്‍ ഷെയ്‌നിന്റെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഷെയിന്‍ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

നടി മഹിമാ നമ്പ്യരെ പരിഹസിക്കാന്‍ വേണ്ടി ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയേയും ഷെയിന്‍ നിഗം ഇകഴ്ത്തി സംസാരിച്ചതാണ് പുതിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുന്നത് എന്നാണ് വിവരം.

അസഭ്യം കലര്‍ന്ന തരത്തില്‍ സഹപ്രവര്‍ത്തകനായ നടനെ പരിഹസിക്കുകയാണ് ഷെയിന്‍ ചെയ്തതെന്ന് ജനങ്ങള്‍ വിമര്‍ശിക്കുന്നു. ഉണ്ണി മുകുന്ദന്‍-മഹിമാ നമ്പ്യാര്‍ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയിന്‍ മോശം പരാമര്‍ശം നടത്തിയത്.

ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ UMFനെ അ ശ്ലീല ഭാഷയില്‍ പ്രയോഗിച്ചാണ് ഷെയിന്‍ പരിഹസിച്ചത്. ഈ സമയത്ത് അവതാരകയും മഹിമാ നമ്പ്യാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്.

ഷെയിന്‍ പ്രയോഗിച്ചത് വളരെ മോശം പദ പ്രയോഗമാണ്, മാപ്പ് പറയണം, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ നീളുന്നു ഷെയിന്‍ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

Vijayasree Vijayasree :