പാലക്കാടനും തിരുവനന്തപുരവും കഴിഞ്ഞു ; ഇനി കോഴിക്കോടൻ ഭാഷയിൽ തിളങ്ങാൻ മേരാ നാം ഷാജിയിലൂടെ ബിജു മേനോൻ !

വില്ലനായും ഹീറോ ആയും കൊമേഡിയൻ ആയുമെല്ലാം തിളങ്ങുന്ന താരമാണ് ബിജു മേനോൻ. മുൻപ് നായകനായി സീരിയസ് കഥാപാത്രങ്ങളിൽ തിളങ്ങിയ ബിജു മേനോൻ ഇപ്പോൾ അനായാസമാണ് തമാശ കൈകാര്യം ചെയ്യുന്നത്.

അടുത്ത ചിരിപ്പൂരം ഒരുക്കാൻ ബിജു മേനോനും കൂട്ടരും എത്തുകയാണ് മേരാ നാം ഷാജിയിലൂടെ ..ബിജു മേനോന് ഒപ്പം എത്തുന്നത് ആസിഫ് അലിയും ബൈജുവും ആണ് . മൂന്നു ഷാജിമാരിലൂടെ മുന്നേറുന്ന കഥയിൽ മൂന്നുപേരും മൂന്നു നാട്ടിൽ നിന്നാണ്.

ആളുകളെ ചിരിപ്പിക്കാൻ തനിക്കേറെ ഇഷ്ടമാണെന്നു പറയുന്ന ബിജു മേനോൻ കഥാപാത്രത്തെ പറ്റിയും സിനിമയെ പറ്റിയും മനസ് തുറക്കുന്നു . ” ആസിഫ് അലി ഇതിൽ എറണാകുളത്തു നിന്നും ബൈജു തിരുവന്തപുരത്തു നിന്നും ഞാൻ കോഴിക്കോട് നിന്നുമുള്ള ഷാജിയാണ്. ഓർഡിനറിയിൽ പാലക്കാടൻ ഭാഷ പറഞ്ഞെങ്കിൽ മേരാ നാം ഷാജിയിൽ കോഴിക്കോടൻ ആണ്. ” – ബിജു മേനോൻ പറയുന്നു.

ഏപ്രിൽ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുനത് . നാദിര്ഷയാണ് സിനിമ സംവിധാനം ചെയ്യുന്നത് . നാദിർഷായുടെ മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി.

biju menon about mera naam shaji

Sruthi S :