‘ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌ ; കൊച്ചു പ്രേമൻ

നടൻ കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടവും തന്നെയാണ് . തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകളിൽ നടൻ ബിജു മേനോൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘തങ്കം’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെ കൊച്ചുപ്രേമനൊപ്പമുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കുവെച്ചത്.

ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക്‌ ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത്‌. ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നോ രണ്ടൊ സീനുകൾ അദ്ദേഹത്തിന്റെതായി പടത്തിലുണ്ട്‌. ചേട്ടന്റെ വർക്കിനോടുള്ള പാഷൻ വലിയ പാഠമാണ്. തങ്കത്തിന്റെ കാർന്നൊർക്ക്‌ വിട’, ബിജു മേനോൻ കുറിച്ചു.

ഡിസംബർ നാലിന് ശ്വസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

AJILI ANNAJOHN :