രജിത് കുമാറും ‘രോഗങ്ങളും’ രജിത്തിനെ വേണ്ടി തിളച്ച് മറിഞ്ഞ് ആരാധകർ

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗം തുടരുകയാണ്. ഷോ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ കഥാഗതികൾ മാറി മറയുന്ന ഒരു കാഴ്ചയാണ്. രജിത് കുമാറും ‘രോഗങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പവൻ പുറത്തുപോയതോടെ രജിത്തിനെ അസ്വസ്ഥനായി കാണപ്പെട്ടത്. വീര്‍ത്തുകെട്ടിയ കണ്‍പോളകള്‍ കണ്ടതോടെ അദ്ദേഹത്തിനും അസുഖം ബാധിച്ചോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്.

അതെ സമയം തന്നെ എപ്പിസോഡിൽ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെയും സോഷ്യൽ മീഡിയ തിരിഞ്ഞിരുന്നു. മഞ്ജുവിനെതിരെ ലാലേട്ടൻ പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു .വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ലാലേട്ടൻ തുടങ്ങിയത്. രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണെന്നാണ് മോഹൻലാൽ പറയുന്നത്
അതെ സമയം തന്നെ മറു വശത്ത് രജിത്തിനെ വേണ്ടി തിളച്ച് മറിഞ്ഞ് നിൽക്കുന്ന ആരാധകരെയാണ് കാണുന്നത്.

ഡോക്ടര്‍ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു ഡോ.രജിത് കുമാറിനു നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംവിധായകനും നടനുമായ ആലപ്പി അഷറഫ്. ഇപ്പൊൾ ഇതാ കയ്യേറ്റം ചെയ്തത് മുൻ നിർത്തി കൊണ്ട് ആലപ്പി അഷ്റഫ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയും തന്നെ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം

ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ ഇത്രയും ക്രൂരമായും, മനുഷ്യത്ത രഹിതമായും , കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നതെന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും, കളളന്‍ ,വൃത്തികെട്ടവന്‍, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സര്‍ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്. അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീര്‍ത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവനാണ് ഇതെല്ലം ചെയിതിരിക്കുന്നു. ഇവിടെ ഒരു മുതിര്‍ന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ല്‍ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സര്‍, ഇത്തരം പരിപാടികള്‍ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങള്‍ നല്കാന്‍ മാത്രമേ ഉതകൂ, ആയതിനാല്‍ കമ്മീഷന്‍ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കള്‍ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അപേക്ഷിക്കുന്നുവെന്നാണ് കുറിപ്പിൽ അദ്ദേഹം പറയുന്നത്

big boss 2

Noora T Noora T :