എന്റെ ബിഗ് ബോസേ വല്ലാത്തൊരു നോമിനേഷൻ ആയിപ്പോയി! അമ്പരന്ന് മത്സരാർത്ഥികൾ

ബിഗ് ബോസ് അറുപത് ദിവസങ്ങൾ പിന്നിടുമ്പോൾ ഗെയിമിന്റെ ഗതിയിലും മത്സരാർഥികളിലും വലിയ മാറ്റങ്ങളാണ് കണ്ടുവരുന്നത്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള നോമിനേഷൻ പ്രക്രിയയായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്. മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും ബിഗ്ഗ്‌ബോസ് ഒരുപോലെ ഞെട്ടിക്കുകയായിരുന്നു. വളരെയധികം നാടകീയത നിറഞ്ഞൊരു നോമിനേഷൻ ആയിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകർ കണ്ടത്.

ബിഗ് ബോസ്സിൽ ഏറ്റവും അടുപ്പത്തിലുള്ള രണ്ടുപേരെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചതിനു ശേഷം ബിഗ് ബോസ് ഞെട്ടിക്കുന്നൊരു നിർദേശമായിരുന്നു നൽകിയത്. മത്സരാർത്ഥികൾ തമ്മിൽ പരസ്പ്പരം ചർച്ച ചെയ്ത ശേഷം നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് നിർദേശ്ശിച്ചത്. തുടക്കത്തിൽ തന്നെ ബിഗ്ഗ്‌ബോസ് കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത് ബിഗ് ബോസ്സിലെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായ ആര്യയെയും പാഷാണം ഷാജിയേയും ആയിരുന്നു. ആര്യ തന്റെ പേര് തന്നെ നിർദേശിച്ചെങ്കിലും ഷാജിയുടെ നിർബന്ധപ്രകാരം അവസാനം ഷാജിയുടെ പേരായിരുന്നു നോമിനേറ്റ് ചെയ്തത്. തുടർന്ന് സുജോയും രഘുവുമെത്തി. രഘു തന്നെ നോമിനേറ്റ് ചെയ്യണമെന്ന നിർബന്ധത്തിൽ ഉറച്ചു നിൽക്കുകയും അവസാനം രഘുവിന്റെ തീരുമാനം തന്നെ ഉറപ്പിക്കുകയും ചെയ്‌തു.

തുടർന്ന് അലക്‌സാൻഡ്ര അഭിരാമി അമൃത എന്നിവരെത്തി. ഇവരിൽ നോമിനേറ്റ് ചെയ്യപ്പെട്ടത് സഹോദരിമാർ ആയിരുന്നു. തുടർന്ന് രേഷ്മ ഫുക്രു എന്നിവരെത്തി. ഫുക്രുവിനു പ്രേക്ഷക പിന്തുണയുള്ളതിനാൽ രേഷ്മ തന്നെ തന്നെ നോമിനേറ്റ് ചെയ്തു. തുടർന്നെത്തിയത് എലീനയും ദയയും ആയിരുന്നു. ദയയ്ക്ക് ബിഗ് ബോസ്സിന്റെ നിർദേശം തുടക്കത്തിൽ മനസ്സിലായിരുന്നില്ല. തുടർന്ന് എലീന വിശദമാക്കികൊടുത്തു. എന്നാൽ ബിഗ്ഗ്‌ബോസിന്റെ നിർദേശം ന്യായമല്ല എന്നും തനിക്ക് എലീനയെ നോമിനേറ്റ് ചെയ്യുൻ കഴിയില്ല എന്നും പുറത്ത് ഇത്രയും പേർ കുറവുകളുമായി ഉള്ളപ്പോൾ താനെങ്ങനെ തെറ്റുകൾ ഒന്നുമില്ലാത്ത എലീനയെ നോമിനേറ്റ് ചെയ്യുമെന്നാണ് ദയ പറഞ്ഞത്. ഒടുവിൽ ഏറെ നേരത്തെ ചർച്ചക്കൊടുവിൽ തന്റെ പേര് തന്നെ നോമിനേറ്റ് ചെയ്യാൻ ദയ നിർദേശിച്ചു.

അവസാനം നോമിനേഷനിൽ എത്തിയവർ ഷാജി, രഘു, രേഷ്മ, അമൃത അഭിരാമി, ദയ എന്നിവരായിരുന്നു. ഏതായാലും വളരെ രസകരവും നാടകീയവും അമ്പരപ്പിക്കുന്നതുമായ ഒരു നോമിനേഷൻ പ്രക്രിയയാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. മത്സരർത്ഥികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച ഒരു നോമിനേഷൻ ദിനമായിരുന്നു ഇന്നലെ. വാരാൻ പോകുന്ന നോമിനേഷൻ എപ്പിസോഡിൽ ആരൊക്കെ നോമിനേറ്റ് ചെയ്യപ്പെടുമെന്നും ആരൊക്കെ നോമിനേഷനിൽ മുൻപിൽ വരുമെന്നും രണ്ടു ഗ്രൂപ്പുകളിലെയും മത്സരാർത്ഥികൾ തമ്മിൽ ചർച്ച ചെയ്‌തിരുന്നു. ആര്യ എലീന ഫുക്രു ഷാജി രേഷ്മ എന്നിവർ ചേർന്ന് ചർച്ച ചെയ്യുകയും ഫുക്രു ഒന്നാമതെത്തുമെന്നും ആര്യ രണ്ടാമത് എത്തുമെന്നും പറഞ്ഞിരുന്നു.

വാരാന്ത്യ എപ്പിസോഡിൽ ബിഗ് ബോസിനെ ആര്യ ചലഞ്ച് ചെയ്തതിന്റെ പേരിൽ വീഡിയോ കാണിച്ചിരുന്നു. സുജോയുടെ കാലിൽ താൻ പിടിച്ച വലിച്ചിട്ടില്ല എന്നും തനിക്കത് നൂറു ശതമാനം ഉറപ്പുണ്ടെന്നും ആണ് ആര്യ ചലഞ്ച് ചെയ്തത്. എന്നാൽ മോഹൻ ലാൽ വീഡിയോ കാണിച്ചതോടെ ആര്യയുടെ വാദം പൊളിഞ്ഞിരുന്നു.ഇതേത്തുടർന്ന് പ്രേക്ഷകർ തന്നെ കള്ളിയായി ചിത്രീകരിക്കുമെന്നും അതുകൊണ്ട് നോമിനേഷനിൽ ഒന്നാമത്തെത്തുക താനായിരിക്കുമെന്നും ആര്യ മറ്റുള്ളവരോട് പറഞ്ഞു. ഇതേസമയം രജിത്തിന്റെ നേതൃത്വത്തിലും എലിമിനേറ്റ് ചെയ്യേണ്ടവർ ആരൊക്കെ എന്ന് രഘു അമൃത അഭിരാമി സുജോ അലക്‌സാൻഡ്ര എന്നിവർ ചേർന്ന് ചർച്ച ചെയ്യുകയായിരുന്നു. എന്നാൽ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ബിഗ് ബോസ്സിന്റെ നോമിനേഷൻ നിർദേശം എത്തുകയായിരുന്നു.

big boss 2

Noora T Noora T :