ഇനി കളി നേരിട്ട് സുജോയുടെ റിയൽ കാമുകി ബിഗ് ബോസ്സിലേക്കോ…

സംഭവ ബഹുലമായ നിമിഷങ്ങളുമായി ബിഗ് ബോസ് ഓരോ ദിവസം പിന്നുകയാണ്. ഷോയിലൂടെ പല മൂടിവെയ്ക്കപ്പെട്ട സത്യങ്ങളും പുറത്തുവരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസിൽ പവൻ എത്തിയതോടെയാണ് നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. പവൻ സുജോയുടെ പ്രണയകഥ ബിഗ് ബോസ്സിൽ വെളിപ്പെടുത്തുകയായിരുന്നു . സുജോയുടെ കാമുകിയാണ് സഞ്ജന എന്നും താനും ഭാര്യയും സുജോയും ഗേൾ ഫ്രണ്ടും ഹാങ്ങ് ഔട്ട് ചെയ്യാറുണ്ടെന്നും സുജോയുടെ ബർത്ത് ഡേ സമ്മാനമായി സഞ്ജന സുജോയ്ക്ക് നൽകാനായി തന്റെ കയ്യിൽ തന്നു വിട്ടതാണ് മഞ്ഞ ജാക്കറ്റ് എന്നും പവൻ വെളിപ്പെടുത്തി.
ഇപ്പോൾ ഇതാ സോഷ്യല്‍ മീഡിയയില്‍ സജീവമായ സഞ്ജനയോട് ബിഗ് ബോസിലേക്ക് വരുന്നുണ്ടോയെന്നായിരുന്നു ആരാധകര്‍ ചോദിക്കുന്നത്

ബിഗ് ബോസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന മറുപടിയാണ് സഞ്ജന പറയുന്നത് . താനും സുജോയും പ്രണയത്തിലാണെന്നും തന്റെ ആശീര്‍വാദത്തോടെയാണ് സുജോ മത്സരത്തില്‍ പങ്കെടുക്കാനായി പോയതെന്നും സഞ്ജന പറഞ്ഞിരുന്നു. താന്‍ ഗേള്‍ ഫ്രണ്ട് മാത്രമാണ് എന്ന് എങ്ങനെ സുജോ പറഞ്ഞെന്ന് മനസ്സിലായില്ലെന്നും അത് തന്നെ വേദനിപ്പിച്ചെന്നും സഞ്ജന പറഞ്ഞിരുന്നു.നിങ്ങള്‍ സൂപ്പറാണ്, സുജോ നിങ്ങള്‍ക്ക് ചേരില്ലെന്ന കമന്റിനും സഞ്ജന മറുപടി നല്‍കിയിരുന്നു. സുജോ നിങ്ങള്‍ക്ക് ചേരില്ലെന്ന് പറഞ്ഞയാള്‍ക്ക് ദൈവം അവിടെയുണ്ടെന്നുള്ള മറുപടിയായിരുന്നു സഞ്ജന നല്‍കിയത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സഞ്ജന.മലയാളം അറിയാത്ത സഞ്ജനയ്ക്ക് സുഹൃത്തുക്കളാണ് ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കുന്നത്. ഒരു അഭിമുഖത്തിൽ സഞ്ജന തന്നെ അത് വ്യക്തമാക്കിയിരുന്നു

സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകി ഉണ്ടെന്നും അതറിഞ്ഞിട്ടും പുറകെ നടക്കാൻ നാണമില്ലേ എന്നും ചോദിച്ച് പവൻ അലക്‌സാന്ദ്രയോട്‌ പൊട്ടിത്തെറിക്കുന്ന കാഴ്ചയും ബിഗ് ബോസ്സിൽ കാണാൻ കഴിഞ്ഞു. അതെ സമയം തന്നെ സുജോയുടെ കാമുകിയെന്ന് പവന്‍ ആരോപിച്ച സഞ്ജന സുജോയുമായുള്ള ബന്ധം തുറന്നു സോഷ്യൽ മീഡിയ വഴി തുറന്ന് പറയുകയും ചെയ്തിരുന്നു

വിവാദങ്ങളില്‍ തന്റെ പേര് നിറയുമ്ബോള്‍ സുജോ ഷോയ്ക്ക് പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ചോദിക്കുമെന്ന് സഞ്ജന പറയുന്നു. സുജോ, പവന്‍, സഞ്ജന എന്നിവര്‍ മുന്‍പേ സുഹൃത്തുക്കളാണ്. സുജോയ്ക്ക് പിന്നാലെ വൈല്‍ഡ് കാര്‍ഡ് എന്ട്രിയിലൂടെ പവന്‍ എത്തിയിരുന്നു. അലസാന്‍ട്ര സുജോ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ സമയത്താണ് പവന്‍ സുജോയുടെ കാമുകിയാണ് സഞ്ജന എന്ന് വെളിപ്പെടുത്തിയത്.

അതെനിക്ക് ഇപ്പോള്‍ പറയാനാകില്ല. ഞാന്‍ ആകെ അസ്വസ്ഥയാണ്. എന്തായാലും പുറത്തുവന്നാല്‍ എന്തായിരുന്നു ശരിക്കും ഷോയില്‍ ചെയ്തതെന്ന് സുജോയോട് ഞാന്‍ ചോദിക്കും. എന്നെ അറിയാഞ്ഞിട്ട് പോലും എന്നെ പിന്തുണച്ച എല്ലാവരോടും വലിയ സ്നേഹമുണ്ട്(കുറച്ചുപേരോടൊഴികെ), അത്രമാത്രം. തന്ത്രപൂര്‍വ്വവും, ഒപ്പം തന്നെ അവനവനായി നിന്നും കളിയില്‍ വിജയിക്കുന്നതാണ് ശരിയായ വഴിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സഞ്ജന പറഞ്ഞു

പവന്റെ വാദം തെറ്റ് അല്ലെന്നു ചൂണ്ടിക്കാണിച്ചിരുന്നു സോഷ്യൽ മീഡിയ. ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്ന ശേഷമുള്ള ദിവസങ്ങളിൽ സുജോയുടെ കൈയ്യിൽ ഉണ്ടായിരുന്ന ടി ഷർട്ടും ഒപ്പം സുജോ ബിഗ് ബോസിൽ എത്തും മുൻപ് സഞ്ജന എന്ന കുട്ടിയുമായി പങ്കിട്ട സോഷ്യൽ മീഡിയ ചിത്രങ്ങളും കമന്റുകളും ഉയർത്തിക്കാട്ടിയാണ് സുജോയുടെ വാദങ്ങൾ പ്രേക്ഷകർ പൊളിച്ചടുക്കിയത്.

big boss 2

Noora T Noora T :