പുതിയ ചിത്രത്തിൽ ബിബിൻ ജോർജിന്റെ നായികയായി നമിത പ്രമോദ് !

കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് ബിബിൻ ജോർജ്.ചിത്രത്തിൽ ബിബിൻ ജോർജിന്റെ നായികയായിട്ടെത്തുന്നത് നമിത പ്രമോദാണ്. പ്രണയകഥയാണ് ചിത്രം പറയുന്നത്.

ഒരു പഴയ ബോംബ് കഥ എന്ന സിനിമയ്ക്ക് ശേഷം ബിബിൻ ജോർജ് നായകനാവുന്ന ചിത്രമാണിത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ് ബിബിൻ ജോർജ് .

നവാഗത തിരക്കഥാകൃത്തായ ശശാങ്കനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരഭി സന്തോഷ്,ശാന്തി കൃഷണ, സിദ്ധിഖ് ,ഹരീഷ് കണാരൻ,ധർമജൻ ബോൾഗാട്ടി,ബിന്ദു പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



bibin george new filim

HariPriya PB :