“പണ്ട് മലയാള സിനിമയിലെ നായികമാർ തമിഴ്‌നാട്ടിൽ ചെല്ലുമ്പോൾ മറ്റൊരു കണ്ണിലാണ് അവരെ അവർ കണ്ടിരുന്നത്; ഹിറ്റ് കുടുംബചിത്രങ്ങളിലെ നായികമാർക്ക് പോലും ആ ദുരനുഭവം ഉണ്ടായി ” – അമ്പരപ്പിക്കുന്ന സത്യവുമായി ബിബിൻ ചന്ദ്രൻ

“പണ്ട് മലയാള സിനിമയിലെ നായികമാർ തമിഴ്‌നാട്ടിൽ ചെല്ലുമ്പോൾ മറ്റൊരു കണ്ണിലാണ് അവരെ അവർ കണ്ടിരുന്നത്; ഹിറ്റ് കുടുംബചിത്രങ്ങളിലെ നായികമാർക്ക് പോലും ആ ദുരനുഭവം ഉണ്ടായി ” – അമ്പരപ്പിക്കുന്ന സത്യവുമായി ബിബിൻ ചന്ദ്രൻ

മി ടൂ കാമ്പയിനുകൾ സജീവമായത് ഈ അടുത്ത കാലത്താണ് . അതിനു മുൻപ് പലവിധത്തിൽ സ്ത്രീകൾ സിനിമ രംഗത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമയിലേക്ക് ആഗ്രഹിച്ചെത്തുന്ന പലരുടെയും ജീവിതം ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വര്ഷങ്ങള്ക്കു മുൻപ് സിനിമയിൽ ടെക്നോളജി അത്രക്ക് വിപുലമാകാത്ത കാലത്തെ ഒരു നടിയുടെ ദുര്യോഗത്തിന്റെ കഥ പറഞ്ഞാണ് പാവാട എന്ന സിനിമ എത്തിയത്.

ആ ചിത്രം സത്യത്തിൽ സിനിമാലോകത്തെ നൊമ്ബരപ്പെടുത്തുന്ന ഒരു കഥയാണ് പറഞ്ഞത്. അന്ന് സിനിമയിൽ നായികയ്ക്ക് പകരം ബിറ്റ് ചേർത്ത് അവരെ നാടുകടത്തിയ അവസ്ഥ സിനിമയിലൂടെ പറഞ്ഞ ബിബിൻ എന്ന തിരക്കഥാകൃത്ത് പറയുകയാണ് അങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ സാധാരണമായിരുന്നുവെന്നു.

“പണ്ട് മലയാള സിനിമകൾ തമിഴിലേക്കു മൊഴിമാറ്റം ചെയ്യുമ്പോൾ അതിൽ ബിറ്റ് ചേർക്കുന്ന പതിവുണ്ടായിരുന്നു. സിനിമയിൽ ഇല്ലാത്ത അശ്ലീല ദൃശ്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിച്ചേർക്കാറുള്ളത്. ആ സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ പോലും ആകില്ല ആ ദൃശ്യങ്ങൾ. ഒരു നടി കുളിക്കാൻ കയറുന്ന രംഗം ഉണ്ടെങ്കിൽ അവർ കുളിമുറിയിൽ കയറി വാതിലടച്ചാൽ പിന്നെ കാണിയ്ക്കുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും. പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇതുപോലെ ബിറ്റുകൾ ചേർക്കും.

കേരളത്തിൽ മികച്ച കലക്‌ഷൻ നേടിയ കുടുംബചിത്രങ്ങൾക്കു പോലും ഈ ദുര്യോഗം ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളിൽ അഭിനയിച്ച നടിമാർ സഞ്ചരിക്കുമ്പോൾ തമിഴ്നാട്ടിലെ ചിലരൊക്കെ വേറൊരു തരത്തിലാണ് ഇവരെ നോക്കുക. അങ്ങനെയുള്ള കഥകൾ എനിക്കും അറിയാമായിരുന്നു. അതൊക്കെയാണ് പാവാട എന്ന സിനിമയ്ക്കു പ്രചോദനമായത്.” – ബിബിൻ ചന്ദ്രൻ പറയുന്നു.

bibin chandran about old malayalam film industry

Sruthi S :