സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചു ; മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ

2018 ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ
റ്റെതെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് സൗബിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
104 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്നത് 20 ചിത്രങ്ങളാണ്. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ് , മോഹന്‍ലാല്‍ തുടങ്ങിയവര്‍ മികച്ച നടനുള്ള അവസാന പട്ടികയിലുണ്ടായിരുന്നു. മഞ്ജു വാരിയര്‍, ഉര്‍വശി, നസ്രിയ , ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മികച്ച നടിക്കായുള്ള മല്‍സരത്തില്‍ പങ്കെടുത്തത്.

അവാര്‍ഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകള്‍ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിര്‍ണയം പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ നാല് ചിത്രങ്ങളടക്കം 104 സിനിമകളാണ് കമ്മിറ്റി പരിഗണിച്ചത്. ടൊവിനൊ, സുരാജ് വെഞ്ഞാറമൂട് , നിവിന്‍ പോളി , ദിലീപ് തുടങ്ങിയവര്‍ പരിഗണനയിലുണ്ടെങ്കിലും ഞാന്‍ മേരിക്കുട്ടി ,കാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും വരത്തന്‍ , കാര്‍ബണ്‍ തുടങ്ങിയവയിലൂടെ ഫഹദും ജോസഫിലൂടെ ജോജു ജോര്‍ജും ഒടിയനിലൂടെ മോഹന്‍ലാലുമായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്.

മത്സരിച്ച ചിത്രങ്ങളിൽ അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രമുഖ സംവിധായകന്‍ കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.

best popular filim award win sudani from nigeria

HariPriya PB :