ഒരുപാട് സിനിമ കണ്ട് വളർന്നയാളല്ല താനെന്നും വേൾഡ് സിനിമയേ കുറിച്ച് തുടക്കത്തിൽ ഒരറിവും ഉണ്ടായിരുന്നില്ല; ബേസിൽ ജോസഫ് പറയുന്നു

നടൻ സംവിധായകൻ എന്നി നിലകളിൽ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ബേസിൽ ജോസഫ്. ‘കുഞ്ഞിരാമായണം’ എന്ന സിനിമയിലൂടെ സംവിധാന രം​ഗത്ത് തുടക്കം കുറിച്ച ബേസിലിന്റെ കരിയർ വളർച്ച ജയ ജയ ജയ ജയ ഹേയിൽ എത്തിനിൽക്കുകയാണ്. സിനിമയിൽ അഭിനേതാവും മികച്ച സംവിധായകനുമൊക്കെയാണെങ്കിലും ഒരുപാട് സിനിമ കണ്ട് വളർന്നയാളല്ല താനെന്നും വേൾഡ് സിനിമയേ കുറിച്ച് തുടക്കത്തിൽ ഒരറിവും ഉണ്ടായിരുന്നില്ല എന്നും പറയുകയാണ് ബേസിൽ ജോസഫ്.

വേൾഡ് സിനിമ എന്ന് പറയുന്നത് തനിക്ക് ടൈറ്റാനിക്കും അനാക്കോണ്ടയുമൊക്കെയാണ്. അതിപ്പുറത്തേയ്ക്ക് വേൾഡ് സിനിമ ഇല്ല എന്നാണ് ബേസിൽ പറയുന്നത്. തനിക്ക് സിനിമ എന്ന് പറയുന്നത് 90‌സിലെ പ്രിയദർശൻ, സത്യൻ അന്തിക്കാട് ചലച്ചിത്രങ്ങളും അല്ലെങ്കിൽ തമിഴ് സിനിമകളായ മണിരത്നം സിനിമകളും ഇതുമല്ലെങ്കിൽ കുറച്ച് ഹിന്ദി സിനിമകളുമാണ് എന്നും സൗത്ത് ഇന്ത്യൻ ഓറിയൻ്റഡ് ചലച്ചിത്രം മാത്രമാണ് തന്റെ സിനിമ കൾച്ചർ എന്നും ബേസിൽ കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ജോസഫിന്റെ പ്രതികരണം.

ഞാൻ ഒരുപാട് സിനിമ കണ്ട് വളർന്നയാളല്ല ഞാൻ. വേൾഡ് സിനിമ എന്ന് പറയുന്നത് എനിക്ക് ടൈറ്റാനിക്കും അനാക്കോണ്ടയുമൊക്കെയാണ്. അതിപ്പുറത്തേയ്ക്ക് എനിക്ക് വേൾഡ് സിനിമ ഇല്ല. എനിക്ക് സിനിമ എന്ന് പറയുന്നത് 90‌സിലെ പ്രിയദർശൻ, സത്യൻ അന്തിക്കാട് ചലച്ചിത്രങ്ങളും അല്ലെങ്കിൽ തമിഴ് സിനിമകളായ മണിരത്നം സിനിമകളും ഇതുമല്ലെങ്കിൽ കുറച്ച് ഹിന്ദി സിനിമകളുമാണ്. വളരെ സൗത്ത് ഇന്ത്യൻ ഓറിയൻ്റഡ് സിനിമകൾ മാത്രമാണ് എന്റെ സിനിമ കൾച്ചർ.

അതുകൊണ്ട് തന്നെ ലോക സിനിമ എന്ന് പറയുന്നത് എന്നെ പ്രഷറിലാക്കുന്നുണ്ടായിരുന്നു ആദ്യം.‌‌ എന്നിട്ടും വരുന്നി‌ടത്ത് വച്ച് കണാം എന്ന് കരുതിയാണ് സിനിമയിലേക്ക് ഇറങ്ങുന്നത്. ‘കുഞ്ഞിരാമായണം’ സ്വാഭാവികമായി ഉണ്ടായതാണ്. അല്ലാതെ ഒരു ടെക്ക്നിക്കൽ കഴ്ച്ചപ്പാടിൽ നിന്ന് ചെയ്തതല്ല. അപ്പോൾ ആൾക്കാർക്ക് എന്നിൽ നിന്ന് വലിയ പ്രതീക്ഷയൊന്നുമില്ല. കുഞ്ഞിരാമായണം വർക്കായപ്പോഴാണ് എനിക്ക് ഉത്തരവാദിത്വം കൂടിയത്. ബേസിൽ വ്യക്തമാക്കി.

AJILI ANNAJOHN :