ആദ്യഭാര്യക്കൊപ്പമുള്ള വിവാഹ വാർഷികം രണ്ടു ഭാര്യമാരെയും ചേർത്ത് നിർത്തി ആഘോഷമാക്കി ബിഗ് ബോസ് താരം ബഷീർ ബഷി

ആദ്യഭാര്യക്കൊപ്പമുള്ള വിവാഹ വാർഷികം രണ്ടു ഭാര്യമാരെയും ചേർത്ത് നിർത്തി ആഘോഷമാക്കി ബിഗ് ബോസ് താരം ബഷീർ ബഷി

നൂറു ദിനം നീണ്ടു നിന്ന ബിഗ് ബോസ് ഷോയിലൂടെയാണ് ബഷീർ ബഷിയെ മലയാളികൾ ശ്രദ്ധിക്കുന്നത്‌ . മോഡലായ ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്നും അവർ ഒരേ വീട്ടിലാണ് കഴിയുന്നതെന്നതും ആളുകൾക്ക് പുതുമയുള്ള വാർത്ത ആയിരുന്നു.

ഷോക്ക് ശേഷം ടിക് ടോക്ക് വീഡിയോയിലൂടെ ബഷീറും ഭാര്യമാരും തരംഗമായിരുന്നു. ഇപ്പോൾ ആദ്യ ഭാര്യയുമായുള്ള ഒൻപതാം വിവാഹ വാർഷികം ആഘോഷിക്കാന് ബഷീർ വാർത്തകളിൽ നിറയുന്നത്.

വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര്‍ ആശംസകളറിയിച്ചു. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. ആദ്യ ഭാര്യക്കും രണ്ടാം ഭാര്യക്കും ഒപ്പമായിരുന്നു വിവാഹ വാർഷികം ആഘോഷിച്ചത് . രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്.

basheer bashis wedding anniversary

Sruthi S :