“സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്…പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം” – വിമർശനവുമായി മമ്മൂട്ടി

“സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്…പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം” – വിമർശനവുമായി മമ്മൂട്ടി

സമൂഹത്തിൽ വർഗീയത  പടരുന്ന സാഹചര്യത്തിൽ മമ്മൂട്ടി തന്റെ കൂട്ടുകാരനോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളികാടിന്റെ പോസ്റ്റിലാണ് അദ്ദേഹത്തോട് മമ്മൂട്ടി മതസൗഹാർദ്ദത്തെപ്പറ്റി പറഞ്ഞ കാര്യം എഴുതിയിരിക്കുന്നത്. സമൂഹത്തില്‍ കാണുന്ന മാറ്റങ്ങളെക്കുറിച്ച്‌ നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് പോസ്റ്റില്‍. ഷൂട്ടിംഗ് ഇടവേളയില്‍ സമൂഹത്തിലെ ദുരവസ്ഥകളെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ് മമ്മൂട്ടിയും നടന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടും. ഇപ്പോഴത്തെ സാമൂഹ്യസാഹചര്യം വളരെ മോശമാണെന്ന് മമ്മൂട്ടി പറഞ്ഞു.


ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്, അല്ലേടാ?’
‘അതെ.’ ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു. ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്. എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’

balachandran chullikkad’s fb post

HariPriya PB :