” അമ്മയുടെ ആദ്യകാല സെക്രട്ടറിയായ ഞാൻ 42 ദിവസങ്ങളോളം ആശുപത്രയിൽ കിടന്നിട്ട് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയില്ല ” – അമ്മക്കെതിരെ ബാലചന്ദ്ര മേനോൻ

” അമ്മയുടെ ആദ്യകാല സെക്രട്ടറിയായ ഞാൻ 42 ദിവസങ്ങളോളം ആശുപത്രയിൽ കിടന്നിട്ട് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയില്ല ” – അമ്മക്കെതിരെ ബാലചന്ദ്ര മേനോൻ

മലയാള സിനിമയിലെ ഒരു കാലത്ത് വലിയ ഹിറ്റുകൾ സമ്മാനിച്ച ആളാണ് ബാലചന്ദ്ര മേനോൻ. ഏപ്രിൽ പതിനെട്ടും കാര്യം നിസാരവുമൊക്കെ അന്നത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുമാണ്. ഇന്നത്തെ തലമുറയും ബാലചന്ദ്ര മേനോൻ എന്ന തലേക്കെട്ടുകാരനെ ആരാധിക്കുന്നു. എന്നാൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ അഭിപ്രായമുള്ള ബാലചന്ദ്ര മേനോൻ പലർക്കും ശത്രുവുമാണ്. മലയാള സിനിമയിൽ സംഘടനാ തർക്കങ്ങൾ നിലനിൽക്കുമ്പോൾ ബാല ചന്ദ്ര മേനോന് വ്യക്തമായ അഭിപ്രായം അതിലുമുണ്ട്.

സംഘടനകളെ കുറിച്ച് വികാരം കൊള്ളാൻ താനില്ലെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ” അമ്മയുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാൻ. അമ്മയിൽ നിന്ന് ഒരു രീതിയിലുള്ള സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയില്ല . കൈനീട്ടം വാങ്ങുന്നുമില്ല. നാൽപത്തി രണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയിൽ കിടന്നപ്പോൾ ജീവിതത്തിലെ ഏറ്റവും കഠിനമായ കടന്നു പോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞു നോക്കിയില്ല. ചികിത്സ കഴിഞ്ഞു ഒരു വര്ഷം ഹൈദരാബാദിൽ വിശ്രമിച്ചപ്പോളും ‘സുഹൃത്തേ , നിങ്ങൾ എവിടെയാണെന്ന് ചോദിക്കാനും ആരെയും കണ്ടിട്ടില്ല .” – ബാല ചന്ദ്ര മേനോൻ.

balachandra menon about amma association

Sruthi S :