പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്‌കറിന് നാളെ സംസ്‌കാരം

പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്‌കറിന് നാളെ സംസ്‌കാരം

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന് മലയാളികളുടെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബാലഭാസ്‌കര്‍ അന്തരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പൊതുദര്‍ശനത്തിനു വെച്ചു.

നിരവധി പേരാണ് ബാലഭാസ്‌കറിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും പരിചയക്കാരും ഉറ്റുസുഹൃത്തിന് ഒരുനോക്ക് കാണാനെത്തി. നാളെയാണ് സംസ്‌കാരം. നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്‌കാരം.


സെപ്റ്റംബര്‍ 26നുണ്ടായ വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. മകള്‍ തേജസ്വനി നേരത്തെ മരിച്ചിരുന്നു. മകളുടെയും ഭര്‍ത്താവിന്റെയും മരണവാര്‍ത്തയറിയാതെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ് ലക്ഷ്മി. രണ്ടുദിവസമായി ആശുപത്രിയില്‍ നിന്നും ശുഭസൂചനകള്‍ പുറത്തുവന്നിതിന് പിന്നാലെയാണ് മലയാളക്കരയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ബാലഭാസ്‌കര്‍ യാത്രയായത്.

Balabhaskar s body to be kept at University college

Farsana Jaleel :