ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടോ എന്ന് അന്വേഷിക്കും, നിർണായക നീക്കത്തിന് പോലീസ്

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ദുരൂഹതകൾ ഉണ്ടോ എന്ന് അന്വേഷിക്കും, നിർണായക നീക്കത്തിന് പോലീസ്

വയലിനിസ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സംശയവുമായി പോലീസ്. ഡ്രൈവറുടെയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികൾ തമ്മിലുള്ള വിരുദ്ധത ആണ് സംശയത്തിനിടയാക്കുന്നത്. ലക്ഷ്മിക്ക് ബോധം വരും മുൻപ് തന്നെ ഡ്രൈവർ അർജുന്റെ മൊഴി എടുത്തിരുന്നു . ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുൻ പറഞ്ഞത്. എന്നാൽ ബാലഭാസ്കരല്ല എന്നാണ് ലക്ഷ്മി മൊഴി നൽകിയത് . ഇതോടെ പോലീസ് സംശയം ഉന്നയിച്ചിരിക്കുകയാണ്.

സംഭവത്തിൽ ശാസ്ത്രീയവഴികൾ തേടാൻ പൊലീസ് തയ്യാറെടുക്കുന്നത്. കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി ഫൊറൻസിക് വിദഗ്ദ്ധരുടെയും മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളിൽ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. അടുത്തുള്ള സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമോ എന്നും പൊലീസ് പരിശോധിക്കും. അങ്ങനെ വന്നാൽ കാര്യത്തിൽ വ്യക്തത വരുത്തും. അതിനിടെ ബാലഭാസ്‌കറുമായി ശത്രുതയിലുണ്ടായിരുന്ന പഴയ കൂട്ടുകാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളേയും പൊലീസ് ചോദ്യം ചെയ്യും.

അപകടം നടക്കുമ്പോൾ 80 കിലോമീറ്ററിനു മുകളിൽ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം. ശാസ്ത്രീയതെളിവുകളുടെ വിശകലന റിപ്പോർട്ടുകൂടി വന്ന ശേഷമേ തുടർനടപടികളിലേക്കു കടക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പമാണ് ബാലഭാസ്‌കറിന്റെ സ്വത്തുക്കൾക്ക് എന്ത് പറ്റിയെന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്. ബാലഭാസ്‌കറിന്റെ സമ്പാദ്യം മുഴുവൻ ഒരു കൂട്ടുകാരൻ തട്ടിയെടുത്തുവെന്ന് ആരോപണം ശക്തമാണ്. ഇയാളെയാണ് ചോദ്യം ചെയ്യുക.

അതിനിടെ ബാലഭാസ്‌കറിന്റെ ഭാര്യയുടെ ചികിൽസയ്ക്ക് പോലും പണം കൈകാര്യം ചെയ്തവർ ഒന്നും കൊടുത്തില്ലെന്ന ആരോപണം ശക്തമാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോൾ ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അർജുൻ ആണ്. ലക്ഷ്മി മകൾ തേജസ്വിനിയുമായി മുൻസീറ്റിൽ ഇരുന്നു. ബാലഭാസ്‌കർ പിന്നിലായിരുന്നു. ദീർഘദൂര യാത്രയിൽ സാധാരണ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നൽകി.

എന്നാൽ അർജുൻ നേരത്തേ നൽകിയ മൊഴി ഇതിൽനിന്നു വ്യത്യസ്തമായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അർജുൻ തൃശൂരിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു മൊഴി നൽകിയത്. അതനുസരിച്ച്, തൃശൂരിൽനിന്നുള്ള മടക്കയാത്രയിൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി.

ക്ഷേത്ര ദർശനത്തിന് ശേഷം തൃശൂരിൽ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. സംഗീതവും കുടുംബവും സുഹൃത്തുക്കളുമായിരുന്നു ബാലുവിന് എല്ലാം. എന്നാൽ ഒരിക്കൽ ഒരു സുഹൃത്തിൽ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകർത്തു. സംഗീതത്തെ ജീവനേക്കാൾ പ്രണയിച്ച ബാലഭാസ്‌കർ ഒരിക്കൽ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകൾ നൽകി. ഇത് സംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് പങ്കുവയ്ച്ചു.

അന്ന് ആ വാർത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ പിന്നീട് അത് പിൻവലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാൽ ചില അനുഭവങ്ങൾ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കർ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളിൽ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനായണ് ബന്ധുക്കൾ നടത്തുന്നത്. ഇത് പൊലീസും അന്വേഷിക്കും. നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലിൽ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു.

balabhaskar death controversy

Sruthi S :