എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ; എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്;നടൻ ബാലയുടെ ഭാര്യ

ബാലയെ പോലെ ആരാധകർ സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യയും ഡോക്‌ടറുമായ എലിസബത്ത് ഉദയൻ . ഡോക്ടർ എന്ന നിലയിൽ പേരെടുത്ത് പിന്നീട് താരപത്നി ആയപ്പോൾ ആരാധന കൂടിയെങ്കിലേയുള്ളൂ. ജനോപകാരപ്രദമായ ഒട്ടേറെ വിവരങ്ങൾ പങ്കിടുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ഡോക്ടർ എലിസബത്ത്

എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. വര്‍ക്കൗട്ടും ഡയറ്റും തുടങ്ങിയതിനെക്കുറിച്ചും അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോസും എലിസബത്ത് പങ്കിടാറുണ്ട്. ഇടയ്ക്ക് ബാലയ്‌ക്കൊപ്പവും എലിസബത്ത് വീഡിയോ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഒരു പുതിയ പോസ്റ്റ് പങ്കിട്ട് എത്തിയിരിക്കുകയാണ് എലിസബത്ത്. എനിക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കൂ; എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്; പ്രാർത്ഥന വേണമെന്ന് കുറിച്ചാണ് എലിസബത്ത് ഉദയൻ എത്തിയിരിക്കുന്നത്. നിരവധിയാളുകളാണ് സംഭവം തിരക്കിക്കൊണ്ട് എത്തുന്നതും ജൂനിയർ ബാല എത്താൻ പോകുന്നുണ്ടോ, അതോ ബാലക്ക് എന്തെങ്കിലും എമര്ജെന്സി കണ്ടീഷൻ ഉണ്ടായോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജൂനിയർ ബാല അല്ലെന്ന് എലിസബത്ത് മറുപടി നൽകുന്നുണ്ട് എങ്കിലും എന്താണ് സംഭവം എന്ന കാര്യത്തിൽ അവർ വിശദീകരണം നൽകുന്നില്ല.

AJILI ANNAJOHN :