ബാബു ആന്റണി ഹോളിവുഡിലേക്ക്;വേഷം സ്ഥിരം തന്നെ !

ബാബു ആന്റണി ഹോളിവുഡിലേക്ക്. ബുള്ളറ്റ്‌സ് ബ്ലേയ്ഡ്സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് താരം ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. ആക്ഷൻ ചിത്രമായ ബുള്ളറ്റ്‌സ് ബ്ലേയ്ഡ്സ് ആൻഡ് ബ്ലഡിന്റെ സംവിധാനം നിർവഹിക്കുന്നത് വാറൻ ഫോസ്റ്റർ ആണ്.

ബോക്സിങ്,കരാട്ടെ തുടങ്ങിയ ആയോധന കലകൾ അറിയാവുന്ന നിരവധി കലാകാരൻമാർ ചിത്രത്തിലുണ്ട്.വിവിധ തരത്തിലുള്ള ആയോധന കലകളുടെ ചാമ്പ്യനായ റോബർട്ട് ഫർഹാം ആണ് ചിത്രത്തിലെ നായകൻ. റോബർട്ടിന്റെ സുഹൃത്തായാണ് ബാബു ആന്റണി എത്തുന്നത്.

മലയാളത്തിൽ ബാബു ആന്റണി അവസാനമായി ചെയ്ത ചിത്രം കയം കുളം കൊച്ചുണ്ണിയാണ്.ചിത്രത്തിൽ കളരി ഗുരുവായാണ് താരം എത്തുന്നത്.

babu antony hollywood debut filim

HariPriya PB :