എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ല;ബി ഉണ്ണികൃഷ്ണന്‍

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു മമ്മൂട്ടി. ഫെബ്രുവരി 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച ഇനിഷ്യല്‍ ആണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ‘ക്രിസ്റ്റഫറി’ന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. തന്റെ രാഷ്ട്രീയ നിലപാടുകളിൽ അടിയുറച്ച സിനിമയായിരുന്നു ‘വില്ലൻ’ എന്നും ആരും ആ സിനിമയുടെ രാഷ്ട്രീയ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ക്രിസ്റ്റഫറിന്റെ കാഴ്ചപ്പാടുമായി യോജിക്കുന്നില്ല.

എന്റെ രാഷ്ട്രീയ നിലപാടുകളിൽ അടിയുറച്ച സിനിമയായിരുന്നു ‘വില്ലൻ’. നിർഭാഗ്യവശാൽ, ആരും സിനിമയുടെ രാഷ്ട്രീയ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്തില്ല. മാസ് അപ്പീൽ സിനിമകൾ നിർമ്മിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, ഒരു കഥയുടെ പ്രധാന കഥാപാത്രം അവന്റെ ജീവിതം അല്ലെങ്കിൽ അവന്റെ പ്രവൃത്തികൾ എന്നിവയും എന്നെ ആകർഷിച്ചേക്കാം. ക്രിസ്റ്റഫറും എന്ന കഥാപാത്രത്തിലും എന്നെ ആകർഷിച്ച പല കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശരിയാണെന്നോ പ്രശംസ അർഹിക്കുന്നതാണെന്നോ ഞാൻ വിശ്വസിക്കുന്നില്ല’, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നാണ് മമ്മൂട്ടി ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്തത്.

സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി ഒരേപോലെ സജീവമായ താരമാണ് പൊന്നമ്മ ബാബു. സ്റ്റേജ് പരിപാടികളും സജീവമായി പങ്കെടുക്കാറുണ്ട്. കോമഡിയായാലും വില്ലത്തരമായാലും തനിക്ക് വഴങ്ങുമെന്ന് പൊന്നമ്മ വളരെ മുന്‍പേ തെളിയിച്ചിരുന്നു. നാടകത്തിലൂടെ ആയിരുന്നു നടി കലാരംഗത്തേക്ക് എത്തിയത്. പടനായകനിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളിൽ അവർ ഭാ​ഗമായി.

പതിനെട്ടു വർഷങ്ങൾക്ക് ശേഷം സീരിയലിൽ തിരിച്ചെത്തിയിരിക്കുകയാണ് പൊന്നമ്മ ബാബു. ‘സീരിയലിൽ അഭിനയിക്കുമെന്ന് ധാരണയൊന്നുമില്ലായിരുന്നു. എന്നെങ്കിലും അഭിനയിക്കുമെന്ന് അറിയാം, പക്ഷേ സിനിമയുടെ തിരക്ക് കൊണ്ട് ഇതുവരെ പറ്റിയിരുന്നില്ല’ എന്നാണ് മിസിസ് ഹിറ്റ്ലറിലെ അഭിനയത്തെ കുറിച്ച് നടി പറയുന്നത്. മൈൽസ്റ്റോൺ മേക്കേസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൊന്നമ്മ ബാബുവിന്റെ പ്രതികരണം.

AJILI ANNAJOHN :