ആയിരമല്ല , രണ്ടായിരം കോടിയായാലും മഹാഭാരതം സിനിമയാക്കും ; എം ടിയോട് ഇനി സഹകരിക്കില്ല – ബി ആർ ഷെട്ടി

ആയിരമല്ല , രണ്ടായിരം കോടിയായാലും മഹാഭാരതം സിനിമയാക്കും ; എം ടിയോട് ഇനി സഹകരിക്കില്ല – ബി ആർ ഷെട്ടി

ഒടുവിൽ രണ്ടാമൂഴം നടക്കില്ലെന്നുള്ള കാര്യത്തിൽ തീരുമാനമായി. ഇനി എം ടി വാസുദേവൻ നായരുമായി സഹകരിക്കില്ലെന്നും ആ തിരക്കഥയില്ലാതെ മഹാഹഭാരതം സിനിമയാക്കുമെന്നും നിർമാതാവ് ബി ആർ ഷെട്ടി വ്യക്തമാക്കി.

എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്‌ന പദ്ധതിയാണെന്നും ഷെട്ടി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കിയേക്കുമെന്ന സൂചനയും ഷെട്ടി നല്‍കുന്നുണ്ട്.

‘മഹാഭാരതം ആസ്പദമാക്കിയുള്ള ഒരു ചിത്രം ഞാന്‍ നിര്‍മിക്കും. അതെന്റെ സ്വപ്ന പദ്ധതിയാണ്. ഞാനിനി രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി എം.ടി.യുമായി സഹകരിക്കില്ല. എം.ടി തന്റെ തിരക്കഥ തനിക്ക് തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ആ തിരക്കഥയില്‍ ഒരു ചിത്രം ചെയ്യുന്നതിനായി കോടതി വ്യവഹാരങ്ങളിലും വിവാദങ്ങളിലും പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’.

The Mahabharata Randamoozham stills photos

‘1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയ്യാറാണ്. മഹാഭാരതം സിനിമയായി കാണണം. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ ആ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. ഇതിഹാസത്തിലെ പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോകാതെ എക്കാലവും ഓര്‍മിക്കപ്പെടുന്ന ബ്രഹ്മാണ്ഡ സിനിമയാകണം. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. വിദേശഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും.’-ഷെട്ടി പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. 2020ല്‍ സിനിമ തിയ്യറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള വമ്പന്‍ താരങ്ങളെയാണ് പരിഗണിക്കുന്നത്. മുന്‍നിരയിലുള്ള സാങ്കേതികവിദഗ്ദ്ധരും അണിനിരക്കും.

b r shetty about mahabharatha project

Sruthi S :