സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ പ്രതികരണങ്ങള്‍….

നാല്‍പ്പത്തി ഒന്‍പതാമത് സംസ്ഥാ ചലച്ചിത്ര അവാര്‍ഡിനെ വ്യത്യസ്തമാക്കിയത് രണ്ടുപേര്‍ ചേര്‍ന്ന് മുകച്ച നടന്‍ പുരസ്‌കാരം പങ്കിട്ടു എന്നത് തന്നെയാണ്. ക്യാപ്റ്റനിലെയും ഞാന്‍ മേരിക്കുട്ടിയിലെയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലെ മികച്ച പ്രകടനത്തിന് സൗബിന്‍ ഷാഹിറും പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. സനല്‍ കുമാര് ശശിധരന്‍ സംവിധാനം ചെയ്ത ചോലയിലെയും മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലെയും ഉജ്ജ്വല പ്രകടനത്തിനാണ് നിമിഷയെ തെരഞ്ഞെടുത്തത്.

അവാര്ഡ് തേടിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് ജയസൂര്യയും സൗബിന്‍ ഷാഹിറും നിമിഷയും പ്രതികരിച്ചു. നിമിഷ ഉറ്റസുഹൃത്തും നടിയുമായ അനു സിതാരയ്‌ക്കൊപ്പമിരുന്നാണ് അവാര്ഡ് വാര്ത്ത കണ്ടത്. അവാര്ഡ് തനിക്കാണെന്ന് അറിഞ്ഞ നിമിഷം വികാരാധീനയായി. നിമിഷയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അതേസമയം തനിക്ക് ആരാണെന്ന് പോലും അറിയില്ലായിരുന്ന ഒരു വ്യക്തിയായിരുന്നു സത്യനേട്ടനെന്നും ഇത് അദ്ദേഹത്തിന് കിട്ടേണ്ടിയിരുന്നതാണ്. പല പുരസ്‌കാരങ്ങളും കിട്ടേണ്ട സമയത്ത് അദ്ദേഹത്തിന് കിട്ടിയിട്ടില്ല. ഈ സിനിമ കൊണ്ട് വിപി സത്യന്‍ എന്ന വ്യക്തിയെ ഈ തലമുറയ്ക്ക് പരിചയപ്പെടുത്താനായി സാധിച്ചു എന്നുള്ളത് വലിയൊരു കാര്യമായി കാണുന്നുവെന്നും ജയസൂര്യ പ്രതികരിച്ചു.

അതേസമയം വളരെ കുറഞ്ഞ ചെലവില്‍ നിര്മ്മിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം ഇത്രത്തോളം നല്ല നിലയിലെത്തുക എന്ന് പറയുന്നതില്‍ തന്നെ വളരെ അധികം സന്തോഷമുണ്ടെന്ന് സൗബിന്‍ ഷാഹിറും അഭിപ്രായപ്പെട്ടു. എല്ലാം കൊണ്ടും വളരെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അവാര്ഡ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന വാപ്പയ്ക്ക് സമര്പ്പിക്കുന്നു. വാപ്പ പ്രൊഡക്ഷന്‍ മാനേജരായിരുന്നു, പ്രൊഡക്ഷന്‍ കണ്ട്രോളറായി, പിന്നാലെ പ്രൊഡ്യൂസറായി. വാപ്പയാണ് എന്നെ അസിസ്റ്റന്റ് ഡയറക്ടറായി ഫാസില്‍ സാറിനൊപ്പം ചേര്ക്കുന്നതും. അതുകൊണ്ടൊക്കെ തന്നെ വാപ്പയ്ക്ക് തന്നെയാണ് അവാര്ഡ് സമര്പ്പിക്കുന്നതെന്നും സൗബിന്‍ വ്യക്തമാക്കി. പിന്നെ എപ്പോഴും കൂടെയുള്ള നല്ലത് സംഭവിക്കാന്‍ ഇടവരുത്തുന്ന ജാമിയയുടെ പിന്തുണയും കൂടെയുണ്ടെന്നും സൗബിന്‍ പറഞ്ഞു. ഉമ്മായാക്കും എല്ലാവര്ക്കും ഈ അവാര്ഡ് സമര്പ്പിക്കുന്നുവെന്നും താരം കൂട്ടിച്ചേര്ത്തു.

അവാര്ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ സജയന്‍ വ്യക്തമാക്കി. ഇതുവരെ ചെയ്തു വന്നിരുന്ന ജോലി നന്നായി ചെയ്യുന്നുണ്ട് എന്നും അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നും അറിയുമ്പോള്‍ വളരെ സന്തോഷം. അവര്ക്ക് അത് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നതും വലിയ കാര്യമാണ്. കുപ്രസിദ്ധ പയ്യനിലെയും ചോലയിലെയും അഭിനയത്തിനാണ് അവാര്ഡ് ലഭിച്ചിരിക്കുന്നത്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയായിട്ടായിരുന്നു അഭിനയിച്ചത്. അതും വളരെ ആസ്വദിച്ച് ചെയ്ത ഒരു ചിത്രമാണ്. ഇതുവരെ ചെയ്തതില്‍ വളരെ വേറിട്ട ഒരു വേഷമായിരുന്നു അത്. നല്ല സിനിമകള്‍ കിട്ടിയാല്‍ മതി എന്ന് മാത്രമേയുള്ളൂ. അവാര്ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവാര്ഡ് കിട്ടുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്..

ഇതുവരെ എന്റെ അടുത്ത് വന്ന സിനിമകളെല്ലാം നല്ല സിനിമകളും നല്ല തിരക്കഥയും നല്ല സംവിധായകരും സാങ്കേതികപ്രവര്ത്തകരും ഒക്കെയായിരുന്നു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായത് എന്റെ ഭാഗ്യമാണ്. ഞാനൊരിക്കലും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടില്ലായിരുന്നു.
ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം നല്ല കഥാപാത്രങ്ങളായിരുന്നു, നന്നായി ചെയ്യാന്‍ പറ്റി എന്ന് എനിക്ക് തോന്നിയിട്ട് കാര്യമില്ലല്ലോ. അത് പ്രേക്ഷകര്ക്കാണല്ലോ തോന്നേണ്ടത്. അങ്ങനെ അവര്ക്ക് തോന്നിയതുകൊണ്ടായിരിക്കും ഇങ്ങനെ ഒരു അവാര്ഡ് കിട്ടിയതെന്നും നിമിഷ സജയന്‍ അവാര്ഡ് വാര്ത്തയറിഞ്ഞ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Award winners Response

Noora T Noora T :