ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ.
കഥയിലും, അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി മറ്റൊരു രംഗത്തേക്കു കൂടി കടന്നു വരുമ്പോൾ അവിടെയും തൻ്റേതായ കൈയ്യൊപ്പു പതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അലക്സ് പോൾ.
പാൻ ഇൻഡ്യൻ മൂവിസിൻ്റെ ബാനറിൽ അഡ്വ.ബിനു, ജയകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി ഇൻഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ സിനിമാക്കമ്പനിയുടെ ഒഫീഷ്യൽ ലോഞ്ചിംഗ ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്നു.
ശ്രീമതി നാൻസി ലാലാണ് ലോഞ്ചിംഗ് നടത്തിയത്. ലാൽ ബാലു വർഗീസ്, ആൽബി, തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായി രുന്നു ഈ ചടങ്ങ് നടന്നത്. കാംബസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പോപ്പുലർ സിനിമകളായ സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയദേവ് ആണ് ഈ ചിത്രത്തിലെ നായകൻ.
എമ്പുരാനിൽ പ്രഥ്വിരാജിൻ്റെ ചെറുപ്പം അവതരിപ്പിച്ചത് ഈ നടനാണ്. വിൻസിറ്റയാണ് നായിക. പേപ്പട്ടി എന്ന ചിത്രത്തിലെ നായികയായിരുന്ന വിൻ സിറ്റ ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ഉഴവർ മകൻ എന്ന തമിഴ്ചിത്രത്തിലെ നായികയാണ്. മികച്ച അഭിപ്രായത്തിലൂടെ ശ്രദ്ധ നേടിയ ആംഗ്രി ബഡീസ്. പപ്പടവട എന്നീ വെബ് സീരിസ്സിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് വിൻസിറ്റ.
സിദ്ദിഖ്, ലാൽ, ജോണി ആൻ്റെണി ജോയ്മത്യൂ. പ്രശസ്ത ബോളി വുഡ് നടൻ മകരദേഷ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്. പ്രശസ്ത യൂട്യൂബറും, മീഡിയ ഇൻഫ്ളുവൻസറും, ഗായികയും, ഡാൻസറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അശ്വതി അലക്സിൻ്റെ തിരക്കഥ
ജയിൻ യൂണിവേഴ്സിറ്റിയിൽ ജേർണലിസം, മാസ്കമ്മ്യൂണിക്കേഷൻസ് വിഭാഗങ്ങളിൽ അസി.പ്രൊഫസറായ അശ്വതി അലക്സാണ് ഈ ചിത്രത്തിൻ്റെ കഥയും,തിരക്കഥയും സംഭാഷണവും,ഒരുക്കുന്നത്. സംഗീത സംവിധാനവും അലക്സ് പോൾ തന്നെ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, പ്രശസ്ത അമ്പ് ട്രോളജർ ഹരി പത്തനാപുരം എന്നിവരാണ് ഇതിലെ ഗാനങ്ങൾ രചിക്കുന്നത്.
എഡിറ്റിംഗ് -വി. സാജൻ.
കലാസംവിധാനം – ബോബൻ.
മേക്കപ്പ് – പട്ടണം റഷീദ്.
കോസ്റ്റ്യും .ഡിസൈൻ-സമീരാസനീഷ്
ആക്ഷൻ -സ്റ്റൺ ശിവ
കോറിയോഗ്രഫി, – റംസാൻ, ശ്രീജിത്ത്.
വി.എഫ്.എക്സ്-എഗ്ഗ് വൈറ്റ്
സ്റ്റിൽസ് -നിജേഷ് ചെറു വോട്ട് ‘
ഡിസൈൻ – പാൻസ് ചുൾ.
പ്രൊഡക്ഷൻ കൺട്രോളർ – മുരളി വിജയ്