ആരാധ്യ ബച്ചൻ രോഹിണിയെന്ന് പേര് മാറ്റിയാൽ ഭാവിയിൽ പ്രധാന മന്ത്രിയാകും ; രജനികാന്താണ് അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി !!!

ആരാധ്യ ബച്ചൻ രോഹിണിയെന്ന് പേര് മാറ്റിയാൽ ഭാവിയിൽ പ്രധാന മന്ത്രിയാകും ; രജനികാന്താണ് അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി !!!

അഭിഷേക്-ഐശ്വര്യ ദമ്പതിമാരുടെ മകൾ ആരാധ്യ ജനനം തൊട്ടേ വാർത്തകളിൽ നിറ സാന്നിധ്യമാണ്. അമ്മയെ പോലെ മകളും സിനിമയിലേക്കെത്തുമോയെന്നു ആരാധകർ കാത്തിരിക്കുമ്പോൾ ആരാധ്യയെ കുറിച്ച് വ്യത്യസ്തമായൊരു പ്രവചനം നടത്തിയിരിക്കുകയാണ് ഒരു ജ്യോൽസ്യൻ.

ആരാധ്യ ഭാവിയിൽ രോഹിണി എന്ന പേര് സ്വീകരിചാൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. ഹൈദരാബാദില്‍ നിന്നുള്ള ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് പ്രവചനം നടത്തിയത്.
ഐശ്വര്യറായിയുടെ മകള്‍ക്ക് രാഷ്ട്രീയ ഭാവിയുണ്ടെന്ന് പത്ര സമ്മേളനത്തിലൂടെ പറഞ്ഞുകൊണ്ടാണ് ഗ്യാനേശ്വര്‍ പ്രവചനങ്ങളുടെ കെട്ടഴിച്ചത്.

വെറും പ്രവചനങ്ങള്‍ മാത്രമല്ല താന്‍ പ്രവചിച്ച കാര്യങ്ങള്‍ കൃത്യമായി നടന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. നടന്മാരായ ചിരഞ്ജീവി, രജനീകാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശനവും 2009ല്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക് തിരിച്ചു വരുമെന്നും ഉള്ള കാര്യങ്ങള്‍ വളരെ കൃത്യമായി താന്‍ പ്രവചിച്ചതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

എന്നാല്‍ ആരാധ്യ രാഷ്ട്രീയത്തില്‍ ശോഭിച്ച് പ്രധാനമന്ത്രി ആകണമെങ്കില്‍ ആരാധ്യ രോഹിണി എന്ന പേര് സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.തമിഴ്നാട്ടില്‍ സിനിമാതാരം രജനീകാന്ത് മുഖ്യമന്ത്രിയാകുമെന്നും, രജനീകാന്തിന്റെ പാര്‍ട്ടി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വന്‍ വിജയം കൈവരിക്കുമെന്നും പത്രസമ്മേളനത്തില്‍ ഗ്യാനേശ്വര്‍ പറഞ്ഞു.

astrologer about aradhya bachchan and rajanikanth

Sruthi S :