അവന് വാപ്പയെക്കാൾ ഇഷ്ടം ലാലേട്ടനെ ! : മകനെ കുറിച്ച് ആസിഫ് അലി.

മലയാള സിനിമയിലെ മിക്ക യുവനടന്മാരും മോഹൻലാലിന്റെ കട്ട ഫാനാണ്. അമ്മയുടെ റിഹേസൽ ക്യാമ്പിൽ നിന്ന് യുവ നടന്മാരുടെ മത്സരമായിരുന്നു മോഹൻലാലിൻറെ കൂടെ സെൽഫി എടുക്കാൻ. മോഹൻലാൽ എന്ന താരരാജാവിന് മലയാളത്തിൽ അത്രയോളം ഫാൻസ്‌ ഉണ്ട്. അതിലപ്പുറം സിനിമ മേഖലയിലും നടൻ ഒരുപാട് ആരാധകക്കൂട്ടം ഉണ്ട്.

ഇപ്പോൾ ഇതാ മോഹൻലാലിന്റെ പുതിയൊരു ഫാനിന്റെ വാർത്തകൾ പ്രചരിക്കുന്നു. ഫാൻ മറ്റൊരാളും അല്ല യുവതാരം ആസിഫ് അലിയുടെ മകൻ ഒരു കടുത്ത മോഹൻലാൽ ഫാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായാണ് തൻ്റെ മുൻപിൽ അവൻ എത്തുന്നത് എന്ന് പറഞ്ഞ ആസിഫ് അലി, മകൻ കഴിഞ്ഞ ദിവസം പുലിമുരുകൻ സ്റ്റൈലിൽ ആയിരുന്നു തൻ്റെ മുൻപിൽ എത്തിയതെന്നും പറയുന്നു.

കേരളത്തിൽ മാത്രമല്ല ലോകം മൊത്തം ഫാൻസുള്ള നടനാണ് മോഹൻലാൽ.2018 മോഹൻലാലിൻറെ ബിഗ് ബജറ്റ് സിനിമകളാണ് വരാനിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏതൊരു നടനോടും അല്ലെങ്കിൽ നടിയോടും ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചാൽ ആദ്യം പറയുന്ന പേര് ‘മോഹൻലാൽ’ എന്ന് തന്നെ ആകും. 

Noora T Noora T :