ദിലീപിനെ നായകനാക്കി ഒരു ചിത്രവും പ്ലാൻ ചെയ്‌തിട്ടില്ല – വ്യക്തമാക്കി ആസിഫ് അലി

ദലീപിനെ നായകനാക്കി ആസിഫ് അലി നിർമ്മാതാവാകുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ അങ്ങനെയൊരു ആലോചനയെ ഇല്ലന്ന് ആസിഫ് അൽ ഒരു മാധ്യമത്തോട് വ്യക്തമാക്കി .

കഴിഞ്ഞ ദിവസമാണ് ദിലീപിനെ നായകനാക്കി ആസിഫ് അലി സിനിമ നിർമിക്കുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ദിലീപ് നായകനാകുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നതെന്നായിരുന്നു വാർത്തകൾ വന്നത്. ജോഷി–ദിലീപ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്നത് സത്യമാണ്. ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങളുടെ സഹനിര്‍മാതാവായ സജിൻ ജാഫറാകും ഈ ചിത്രം നിർമിക്കുക.

asif ali about dileep

Sruthi S :