അയാളുടെ ഫ്ലാറ്റിൽ കയറി ചെന്ന് കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു – ആശ ശരത്ത്

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പിന്തുണയോടെ സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് ആശ ശരത്ത് . മിനിസ്‌ക്രീനിൽ അവതരിപ്പിച്ച കഥാപാത്രം പോലെ തന്നെ സിനിമയിലും ബോൾഡ് കഥാപാത്രങ്ങളാണ് ആശ ശരത്ത് സിനിമയിൽ അവതരിപ്പിച്ചത് .

സ്വകാര്യ ജീവിതത്തിലും താൻ ബോൾഡാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ആശ ശരത്ത് .ബോള്‍ഡാണ് താനെന്ന് ആശ ശരത്ത് പല സന്ദര്‍ഭങ്ങളിലും തെളിയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ എഫ്.എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം ഒരു സംഭവം ആശ ശരത്ത് വെളിപ്പെടുത്തിയത്.

അസുഖകരമായ എന്ത് സമീപനം ഉണ്ടാലും അതിനെതിരെ പ്രതികരക്കണം എന്ന് തന്നെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്നും തനിക്ക് നന്നായി അറിയാം-ആശാ ശരത്ത് പറയുന്നു. ഒരിക്കല്‍ തന്റെ ഡാന്‍സ് ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോട് അവള്‍ക്ക് പരിചയമുള്ള ഒരാള്‍ വളരെ മോശമായ രീതിയില്‍ പെരുമാറുകയുണ്ടായി.ക്ലാസില്‍ എത്തുമ്‌ബോള്‍ ആ കുട്ടി വളരെ ഡള്‍ ആയി ഇരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്.

ഉടനെ തന്നെ അന്വേഷിച്ചിറങ്ങി. അയാളുടെ ഫ്ലാറ്റിലെത്തി . കാര്യം പറഞ്ഞ ശേഷം അയാളുടെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചു. ദുബായില്‍ വെച്ചാണ് സംഭവം. കൂടെ പോലീസില്‍ പരാതിപ്പെട്ട് അയാള്‍ക്ക് തക്ക ശിക്ഷ മേടിച്ച്‌ നല്‍കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികരിക്കാതെ ഭയന്ന് ഇരിക്കുമ്‌ബോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.

asha sarath about boldness

Sruthi S :