ചുംബന സമരക്കാരി ശബരിമല കളങ്കപ്പെടുത്തിയെന്നു പറയിപ്പിക്കില്ല , മല കയറില്ല – അരുന്ധതി

ചുംബന സമരക്കാരി ശബരിമല കളങ്കപ്പെടുത്തിയെന്നു പറയിപ്പിക്കില്ല , മല കയറില്ല – അരുന്ധതി

ശബരിമല ചവിട്ടാൻ മാധ്യമ പ്രവർത്തക കവിതയ്‌ക്കൊപ്പം ആക്ടിവിസ്റ്റായ രഹാന ഫാത്തിമ എത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴി വെച്ചിരുന്നു . മല കയറാനാകാതെ ഇരുവരും പാതി വഴിക്ക് മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ആക്ടിവിസ്റ്റുകൾ മല ചവിട്ടാൻ എത്തുമോയെന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്. ചുംബന സമരത്തിലൂടെ പ്രസിദ്ധയായ ആക്ടിവിസ്റ്റും അഭിനേത്രിയുമായ അരുന്ധതി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

അഞ്ച് തവണ മല ചവിട്ടിയ ആളാണ് താനെന്നും ഇപ്പോള്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അരുന്ധതി പറയുന്നു.അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടു കൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്ന് അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. ഇപ്പോള്‍ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാന്‍ ഉദ്ദേശിക്കുന്നില്ല. ‘അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി’ എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല. ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്’

arundhati b viral facebook post

Sruthi S :