ജിമ്മിക്കി കമ്മലിൽ മുങ്ങിയ അരുൺ കുര്യൻ , പൊങ്ങിയത് ഒരു യമണ്ടൻ പ്രേമകഥയിൽ!

ദുൽഖർ സൽമാൻ 566 ദിവസങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ . വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ ആണ്.

വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നത് . ഏപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.ആനന്ദം എന്ന ചിത്രത്തിലെ കലിപ്പൻ ഫ്രണ്ടായി എത്തിയ അരുൺ കുര്യൻ യമണ്ടൻ പ്രേമകഥയിൽ പാപ്പിയായി എത്തുന്നുണ്ട്.

ആനന്ദത്തിനു ശേഷം അരുൺ അഭിനയിച്ചത് വെളിപാടിന്റെ പുസ്തകത്തിലാണ്. പിന്നെ സിനിമകളിൽ ഒന്നും കണ്ടില്ല. അന്ന് മുങ്ങിയ അരുൺ ഇപ്പോൾ യമണ്ടൻ പ്രേമകഥയിലാണ് പൊങ്ങിയത്.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം.

Arun Kurian in Oru Yamandan Premakadha

Sruthi S :