ഹനാൻ കഥ – പ്രണവ് ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നാടകം കളിച്ചതല്ലെന്നു അരുൺ ഗോപി

ഹനാൻ കഥ – പ്രണവ് ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നാടകം കളിച്ചതല്ലെന്നു അരുൺ ഗോപി

കേരളത്തിൽ ഹനാൻ വിവാദം കത്തിക്കയറുകയാണ്. കഷ്ടപ്പാടിൽ കിലോമീറ്ററുകൾ താണ്ടി മീൻ വില്പന നടത്തുന്ന പെൺകുട്ടിയായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ രാമലീല സംവിധായകൻ അരുൺ ഗോപി ഹനാന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തിരുന്നു. ഇത് തെറ്റായ വാർത്തയാണെന്നു പ്രചരിച്ചത്തോടെ അരുൺ ഗോപി രംഗത്തെത്തിയിരിക്കുകയാണ്.

‘സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കുട്ടിയുടെ പോസ്റ്റ് ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. മറ്റുള്ളവർക്ക് കൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേതെന്ന ചിന്തയോടെയാണ് ആ കുറിപ്പ് അവിടെ എഴുതിയത്. ‘ഈ കുട്ടിക്ക് ഒരവസരം നൽകിയാൽ സഹായകമാകും ചേട്ടാ’ എന്നൊരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാൻ അതിന് മറുപടി പറയുകയും ചെയ്തു. മാധ്യമങ്ങൾ വഴി അറിഞ്ഞ വാർത്ത ശരിയായിരിക്കും എന്ന ബോധ്യത്തോടെയാണ് ആ കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന തീരുമാനം എടുക്കുന്നത്.’

‘പത്രമാധ്യമങ്ങളിലൂടെ അല്ലാതെ ആ കുട്ടിയെ അറിയില്ല. സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി നാടകമാണെന്നൊക്കെ പറഞ്ഞുപരത്തുന്നത് ദു:ഖകരമാണ്. പ്രണവ് നായകനാകുന്ന ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് സാമാന്യ യുക്തിക്കനുസരിച്ച് ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാൾക്ക് സഹായകരമാകട്ടെ എന്നോർത്താണ് ഇത്തരത്തിലൊരു കാര്യം ചെയ്തത്. അതിങ്ങനെയായതിൽ ദു:ഖമുണ്ട്.’ അരുൺ പറഞ്ഞു.

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കോളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഹനാന്‍ എന്ന പെൺകുട്ടിയായിരുന്നു ഇന്നലെ സമൂഹമാധ്യമങ്ങളിലെ താരം. . എന്നാല്‍ പിന്നീട് ഇൗ സംഭവം വെറും നാടകമാണെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി.മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് അരുൺ ഗോപി സ്മസാരിച്ചത്.

arun gopi about hanan issue

Sruthi S :