ഞാൻ പോകണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിക്കും – മോശം കമന്റിട്ടയാൾക്ക്‌ മറുപടിയുമായി നടി അർത്തന !

സമൂഹമാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യുവാവിന് മറുപടിയുമായി നടി അർത്തന ബിനു. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ മെസേജിലൂടെയായിരുന്നു അസഭ്യം പറഞ്ഞത്. യുവാവിന്റെ മോശം പ്രതികരണത്തിൽ മൗനം പാലിക്കുകയല്ല നടി ചെയ്തത്. 

യുവാവിന്റെ പേരുവിവരങ്ങൾ അടങ്ങിയ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് തന്റെ അക്കൗണ്ടിൽ പങ്കുവച്ചാണ് നടി മറുപടി പറഞ്ഞത്. ‘ഞാൻ പോകണോ വേണ്ടയോ എന്നൊക്കെ സ്വയം തീരുമാനിക്കും. ഞാൻ എന്താണെന്നും എനിക്ക് അറിയാം. ആരുടെയേലും ശ്രദ്ധപിടിച്ചുപറ്റുകയാണ് ആവശ്യമെങ്കിൽ ഇതാ സ്റ്റോറി ഇട്ടിട്ടുണ്ട്.’–അർത്തന മറുപടിയായി കുറിച്ചു.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തിയ മുദ്ദുഗൗവില്‍ നായികയായാണ് അർത്തന സിനിമയിൽ എത്തുന്നത്. ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലും നടി സജീവമാണ്.

arthana binu’s instagram post

Sruthi S :