നടൻ ആര്യക്കെതിരെ അറസ്റ് വാറണ്ട് !!!

നടൻ ആര്യക്കെതിരെ അറസ്റ് വാറണ്ട് !!!

വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴ് നടൻ ആര്യ. വിവാഹ വിവാദങ്ങൾക്ക് പിന്നാലെ ആര്യക്കെതിരെ അറസ്റ് വാറണ്ട് .2012ല്‍ റിലീസ് ചെയ്ത അവന്‍ ഇവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ആര്യയ്ക്കും സംവിധായകന്‍ ബാലയ്ക്കുമെതിരെ നടപടി. വിഷയത്തില്‍ ഹാജരാകാന്‍ പലവട്ടം ഉത്തരവിട്ടെങ്കിലും ഇരുവരും തയ്യാറായില്ല. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ തിരുനെല്‍വേലിയിലെ ജില്ല കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.

അവന്‍ ഇവനില്‍ സിങ്കമ്ബട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചത് എന്ന ചൂണ്ടിക്കാട്ടി തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്ബായി പോലീസിന് പരാതി നല്‍കിയിരുന്നു.

വൈകാതെ തന്നെ ആര്യയും സംവിധായകന്‍ ബാലയെയും അറസ്റ്റ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോടതിയില്‍ അടുത്ത ഹിയറിങ് വെച്ചിരിക്കുന്നത് ജൂലൈ 13നാണ്.

arrest warrant against actor arya

Sruthi S :