മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് അനന്യ.അനന്യയുടെ വാർത്തകൾക്കൊപ്പം ഇപ്പോഴിതാ അനന്യയുടെ സഹോദരനും നടനുമായ അര്‍ജുന്റെ വ്യക്തിപരമായ വിശേഷമാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെയായിരുന്നു അർജുൻ വിവാഹിതനായത്.
ഭാര്യ മാധവിയുടെ കൂടെയുള്ള വിവാഹവിശേഷങ്ങളാണ് ഇപ്പോൾ അർജുൻ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരിപാടിയില്‍ അര്‍ജുനും മാധവിയും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധാകർക്കിടയിൽ ചർച്ചയാകുന്നത്.
ആദ്യത്തെ റൗണ്ടില്‍ ദമ്പതിമാര്‍ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹം കഴിച്ചതിനെപ്പറ്റിയുമൊക്കെ പറയുന്നതാണ് ടാസ്ക്. മാധവിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഒരു സാഹചര്യത്തില്‍ താന്‍ ആ തീരുമാനം എടുക്കുകയായിരുന്നുവെന്നാണ് അര്ജുന് പറയുന്നത്. തന്റെ പ്രതിസന്ധിയില്‍ കൂടെ നിന്ന ഭര്‍ത്താവിനെ കുറിച്ച് മാധവിയും വാചാലയാകുന്നുണ്ട്.
വിവാഹത്തിന് മുന്‍പ് രണ്ടാള്‍ക്കും വേറെ പ്രണയമുണ്ടായിരുന്നു. താന്‍ പ്രണയിച്ചിരുന്ന ആള് ഇപ്പോള്‍ വേറെ വിവാഹം കഴിഞ്ഞു വളരെ നന്നായി ജീവിക്കുകയാണെന്ന് മാധവി പറയുന്നു. അതിനുശേഷം എനിക്ക് ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞു നിന്ന സമയത്താണ് കസിന് വഴി അര്‍ജുന്റെ ആലോചന വരുന്നതെന്ന്.
ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. ഏട്ടന് ഇടുന്ന ഫോട്ടോസ് ഞാനും എന്റെ ഫോട്ടോസ് ഏട്ടനും കാണാറുണ്ടായിരുന്നു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുണ്ടായിരുന്നു.പക്ഷേ പരസ്പരം കാര്യമായി സംസാരിച്ചിട്ടില്ല. അങ്ങനെ ഞാന്‍ മുന്‍കൈ എടുത്ത് സംസാരിച്ചു.
ശേഷം വിവാഹം കഴിക്കണമെങ്കില്‍ ജാതകമൊക്കെ നോക്കണം. ജാതകം നോക്കിയപ്പോള്‍ ആറ് പൊരുത്തം ഉണ്ടായിരുന്നു. ആറ് പൊരുത്തം ഉള്ളൂവെങ്കിലും ഞങ്ങള്‍ തമ്മില്‍ മുജ്ജന്മ ബന്ധം ഉണ്ടന്ന് ജ്യോത്സ്യന് പറഞ്ഞതായും മാധവി പറയുന്നു.
ഇതേസമയം, വേദിയിൽ മാധവിയ്ക്ക് അര്ജുന് സര്‍പ്രൈസായി ഒരു സമ്മാനം നല്കി. വിവാഹത്തിന് അച്ഛനും കൂടെ ഉണ്ടാവണമെന്ന ആഗ്രഹം മാധവിയ്ക്ക് ഉണ്ടായിരുന്നു. അതൊരു ഫോട്ടോയില്‍ വരച്ച് ചേര്‍ത്തതാണ് സമ്മാനമായി നല്‍കിയത്. ഇതിന് പിന്നാലെ വിവാഹം നടക്കാനുണ്ടായ കാരണത്തെ കുറിച്ചും താരങ്ങള്‍ പറഞ്ഞു.
ഇവളെ ശരിക്കും ഞാന്‍ വിവാഹം കഴിക്കാന്‍ വിചാരിച്ചിരുന്നില്ല. അച്ഛന്റെ ബോഡി വന്നപ്പോള്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നു. ആദ്യമായിട്ട് കാല് തൊട്ട് തൊഴുന്നത് അങ്ങനയാണ്. ഇങ്ങനെയല്ല കാല് തൊട്ട് തൊഴണമെന്ന് വിചാരിച്ചത്. പക്ഷേ ഇപ്പോള്‍ അങ്ങനെ ചെയ്യുകയാണെന്ന് പറഞ്ഞു.
ഇവളെ തന്നെയേ കല്യാണം കഴിക്കുകയുള്ളുവെന്ന് അന്ന് പുള്ളിയോട് പറഞ്ഞിരുന്നതായി അര്ജുന് പറയുന്നു. അദ്ദേഹം മരിക്കുന്നതിന് മുന്‍പ് അര്‍ജുനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരിക്കുകയായിരുന്നു. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് താനെത്തിയതെന്നും അര്ജുന് പറയുന്നു.
വാർത്തകളിൽ പറയുന്നത് കള്ളം; എനിക്ക് ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ല; സുമംഗലിഭവ സീരിയൽ താരം സോനു സതീഷ് !
അച്ഛന് മരിച്ചതോടെ കൊവിഡ് കാരണം അമ്മയ്ക്ക് വരാന്‍ സാധിച്ചില്ല. അനിയന് മാത്രമാണ് പിന്നെ എനിക്കുള്ളത്. എല്ലാം മാനേജ് ചെയ്യേണ്ടത് ഞങ്ങളായിരുന്നു. ആ മൂന്ന് ദിവസം ശരിക്കും അനുഭവിച്ചെന്ന് പറയാം. ആ സമയത്തെല്ലാം എന്റെ കൂടെ ഉറങ്ങാതെ ഒപ്പമുണ്ടായിരുന്നത് ഏട്ടനായിരുന്നെന്ന് മാധവിയും പറയുന്നു.
ഞാന്‍ സിനിമയിലാണെന്നും നീ വിചാരിക്കുന്നത് പോലൊരു മേഖല അല്ലെന്നുമൊക്കെ ഏട്ടന് പറഞ്ഞിരുന്നു. പക്ഷേ എന്തും സഹിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് വിവാഹത്തിനൊരുങ്ങിയതെന്നാണ് മാധവിയുടെ വാക്കുകള്‍.
about arjun gopal