കാലുവാരി അരിസ്‌റ്റോ സുരേഷ്… പേളിയുടെ രക്ഷകനായി വീണ്ടും സുരേഷ്….

കാലുവാരി അരിസ്‌റ്റോ സുരേഷ്… പേളിയുടെ രക്ഷകനായി വീണ്ടും സുരേഷ്….

ബിഗ് ബോസ് ഹൗസിലെ പച്ചയായ മനുഷ്യന്‍ എന്നാണ് അരിസ്റ്റോ സുരേഷിനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരുന്നത്. നിഷ്‌കളങ്കത കൊണ്ട് അരിസ്റ്റോ സുരേഷ് തുടക്കം മുതല്‍ക്കെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും പലരുടെയും ജനഹൃദയങ്ങളില്‍ കയറിക്കൂടിയിരുന്നു… എന്നാല്‍ നിഷ്‌കളങ്കനായ അരിസ്റ്റോ സുരേഷ് ഇടയ്ക്കിടയ്ക്ക് കാലുമാറുന്നതും ആരാധകരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്… സുരേഷിന്റെ ഈ കാലുവാരല്‍ ഒരുതരത്തില്‍ സൈലന്റ് ആക്രമണമായും കാണാം..

ഈ ആഴ്ച്ചയിലേക്കുളള എലിമിനേഷന്‍ നടപടി നടക്കവെയാണ് ഇക്കാര്യം ആദ്യം ബോധ്യപ്പെടുന്നത്. ഓരോ മത്സരാര്‍ത്ഥികളും രണ്ട് പേരെ വീതം നോമിനേറ്റ് ചെയ്യണം. മത്സരാര്‍ത്ഥികളുടെ കട്ടൗട്ടില്‍ കത്തി കുത്തി ഇറക്കിയാണ് മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യേണ്ടത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അതിഥി ബഷീറിനേയും സുരേഷിനേയുമാണ് നോമിനേറ്റ് ചെയ്തത്. ഷിയാസും അതിഥിയും ഒഴികെയുളള ആറ് പേരാണ് ഈ ആഴ്ച്ച നോമിനേഷനിലുളളത്.


ബഷീര്‍ ആയിരുന്നു ഇത്തവണ ആദ്യം നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും പേളിയേയുമാണ് ബഷീര്‍ നോമിനേറ്റ് ചെയ്തത്. ഷിയാസ് അര്‍ച്ചനയേയും സാബുവിനേയും നോമിനേറ്റ് ചെയ്തു. അര്‍ച്ചന പേളിയേയും ശ്രീനിഷിനേയും നോമിനേറ്റ് ചെയ്തു. സാബുവിനേയും അര്‍ച്ചനയേയുമാണ് ശ്രീനിഷും പേളിയും നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും പേളിയേയും സാബുവും നോമിനേറ്റ് ചെയ്തു. ശ്രീനിഷ് പ്രണയ ട്രാക്കിലൂടെ വിജയിക്കാനാണ് ശ്രമമെന്നും ആ തന്ത്രം പയറ്റി വിജയിക്കാനാണ് ശ്രീനിഷ് തയ്യാറെടുക്കുന്നതെന്നും സാബു പറഞ്ഞു.

അടുത്തത് സുരേഷിന്റെ ഊഴമായിരുന്നു. ഇടയ്ക്ക് പേളിയുമായുള്ള കൂട്ട് ഉപേക്ഷിച്ച് സാബുവിനൊപ്പം ചേര്‍ന്ന അരിസ്റ്റോ സുരേഷിന്റെ നോമിനേഷന്‍ എല്ലാവരെയും ഞെട്ടിച്ചു. തന്റെ സാങ്കേതത്തില്‍ നിന്നുള്ളവരെ തന്നെയാണ് താന്‍ നോമിനേറ്റ് ചെയ്യുന്നതെന്ന് പറഞ്ഞു കൊണ്ട് സാബുവിനെയും അര്‍ച്ചനയെയും സുരേഷ് നോമിനേറ്റ് ചെയ്യുകയായിരുന്നു.

സുരേഷിന്റെ ഈ കാലുവാരല്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്… സുരേഷ് ഇത്തവണ പേളിയെയും ശ്രീനിഷിനെയും നോമിനേറ്റ് ചെയ്യുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കുന്നതായിരുന്നു സുരേഷിന്റെ ഈ നോമിനേഷന്‍. ഇതോടെ സുരേഷ് വീണ്ടും പേളിയുടെ രക്ഷകനായി മാറിയിരിക്കുകയാണ്..

നോമിനേഷന്‍ സമയത്ത് മാത്രമല്ല അതിന് ശേഷവും ബിഗ് ബോസ് ടാസ്‌കുകള്‍ നല്‍കിയപ്പോഴും സുരേഷ് പേളിയെ പിന്തുണയ്ക്കുന്നത് പ്രകടമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടാസ്‌കിന്റെ ഭാഗമായി കുറ്റം ചെയ്തവര്‍ ജയില്‍ ശിക്ഷ അനുഭവിക്കണം എന്നതായിരുന്നു. രാജഭരണമായിരുന്നു ടാസ്‌ക്‌സ്..

സുരേഷ് രാജാവായപ്പോഴാണ് പേളി കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വന്നത്.. എന്നാല്‍ പേളിയെ ജയിലില്‍ അടച്ചെങ്കിലും പെട്ടെന്ന് പുറത്തിറക്കുകയായിരുന്നു.

കൂടാതെ മറ്റ് കുറ്റവാളികള്‍ക്ക് ജയിലിനകത്ത് നല്‍കിയ ശിക്ഷകളൊന്നും പേളിക്ക് നല്‍കിയതുമില്ല. ഇതോടെ സുരേഷിന് പേളിയോടുള്ള സോഫ്റ്റ് കോര്‍ണര്‍ വീണ്ടും വ്യക്തമായിരിക്കുകയാണ്… ഇതുപോലെ പല സംഭവങ്ങളും അരിസ്റ്റോ സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്..

Aristo Suresh s silent support to Pearle Maaney

Farsana Jaleel :