പേർളി മാണിയോട് ആരാധന … നല്ല സുഹൃത്ത് ..പക്ഷെ അത് മറ്റുള്ളവർ തെറ്റിദ്ധരിച്ചു !! അരിസ്റ്റോ സുരേഷ്

പേർളി മാണിയോട് ആരാധന … നല്ല സുഹൃത്ത് ..പക്ഷെ അത് മറ്റുള്ളവർ തെറ്റിദ്ധരിച്ചു !! അരിസ്റ്റോ സുരേഷ്

ബിഗ് ബോസ് മത്സരം അവസാനിച്ചിട്ടും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല . മത്സാരാർത്ഥികൾ പുറത്തെത്തിയിട്ടും അവരുടെ വിശേഷങ്ങളും സൗഹൃദങ്ങളും തുടരുകയാണ്. ബിഗ് ബോസ്സിൽ ഏറ്റവും ഹിറ്റായ സൗഹൃദമായിരുന്നു പേർളി മാണി – അരിസ്റ്റോ സുരേഷ് എന്നിവരുടേത് . പക്ഷെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബന്ധവും ഇതാണ്.

അരിസ്റ്റോ അവിവാഹിതനാണെന്നതും പേർളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാണെന്നതും ഗോസ്സിപ് കാരണമായി. ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് ഇരുവരും ഇതേച്ചൊല്ലി കലഹിക്കുകയും അരിസ്റ്റോ സുരേഷ് പൊട്ടിക്കരയുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായി.

എന്നാൽ ഇതിനെ പറ്റി വീടിനു പുറത്തു എത്തിയപ്പോൾ അരിസ്റ്റോ വ്യകത്മാക്കിയതിങ്ങനെയാണ് – ” പേർളി വളരെ നല്ലൊരു വ്യക്തിയാണ് , അവളോട് എനിക്ക് ആരാധനയാണ് തോന്നിയത് . പക്ഷെ അതിനെ ആളുകൾ വളച്ചൊടിച്ചു. എനിക്കൊരു പ്രണയമുണ്ട് . ‘അമ്മ അതിനു സമ്മതിക്കാത്തതിനാലാണ് വിവാഹം കഴിക്കാതെ തുടരുന്നത് . ഞാനൊരു സുഹൃത്തായി മാത്രമാണ് പേർളി മാണിയെ കണ്ടത് . അത് മറ്റുള്ളവർ തെറ്റിദ്ധരിക്കുകയാണുണ്ടായത് ” – അരിസ്റ്റോ സുരേഷ് പറയുന്നു .

aristo suresh about pearly maany

Sruthi S :