അർച്ചന സുശീലന്റെ ബെല്ലി ഡാൻസ് കണ്ട് കയ്യടിച്ച് ആരാധകർ ! വീഡിയോ വൈറലാകുന്നു ..

അവതാരകയായി ടെലിവിഷൻ ചാനലിലൂടെ മുറി ഇംഗ്ലീഷുമായി എത്തിയ അർച്ചന സുശീലൻ പിന്നീട് സീരിയലുകളിലൂടെയും സജീവമായി. അതി മനോഹരമായി നൃത്തം ചെയ്യുന്ന അർച്ചന , ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതോടെ കൂടുതൽ ജനപ്രിയ ആകുകയായിരുന്നു .

അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ബെല്ലി ഡാന്‍സ് വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ബെല്ലി ഡാന്‍സില്‍ താന്‍ ഒരു തുടക്കകാരി മാത്രമാണെന്ന് കുറിച്ച്‌ അര്‍ച്ചന തന്നെയാണ് വിഡിയോ പങ്കുവച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം പതിനയ്യായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.\

രണ്ട് സഹനര്‍ത്തകര്‍ക്കും ബെല്ലി ഡാന്‍സ് ട്രെയിനര്‍ക്കുമൊപ്പം അര്‍ച്ചന നൃത്തം പരിശീലിക്കുന്നതാണ് വിഡിയോയില്‍ കാണാനാകുക. കാപ്‌സ് ഡാന്‍സ് സ്റ്റുഡിയോയില്‍ ചിത്രീകരിച്ച വിഡിയോയാണ് പങ്കുവച്ചിട്ടുള്ളത്.

archana suseelans belly dance

Sruthi S :