ദുരന്തമുഖത്ത് കൈത്താങ്ങുമായി ആപ്പിളും !! ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത് ഒന്നും രണ്ടും കോടിയല്ല…..

ദുരന്തമുഖത്ത് കൈത്താങ്ങുമായി ആപ്പിളും !! ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നത് ഒന്നും രണ്ടും കോടിയല്ല…..

പ്രളയകേരളത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര ടെക് ഭീമന്മാരായ ആപ്പിളും. കേരളത്തിനായി ഭീമൻ തുക തന്നെയാണ് ആപ്പിൾ സംഭാവന ചെയ്യാൻ ഒരുങ്ങുന്നത്. ഏകദേശം 7 കോടിയോളം രൂപയാണ് ആപ്പിൾ കേരളത്തിനായി നൽകുക എന്നറിയുന്നു. വീടുകളും ബന്ധുക്കളും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായാണ് ഈ തുക നൽകുന്നതെന്ന് ആപ്പിൾ വക്താക്കൾ അറിയിച്ചിട്ടുണ്ട്.

ആപ്പിൾ അവരുടെ ഹോം പേജിൽ കേരളത്തിന് സപ്പോർട്ടുമായി ബാനർ നൽകിയിരുന്നു. ആപ്പിൾ സ്റ്റോറുമായി ബന്ധിപ്പിച്ച് ഉപഭോക്താക്കൾക്ക് സംഭാവന നൽകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 5 ഡോളർ മുതൽ 200 ഡോളർ വരെ ഇതിലൂടെ സംഭാവന ചെയ്യാനും സാധുക്കുമായിരുന്നു.

എന്തായാലും, കേരളത്തിലെ പ്രളയം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു എന്നതിന് തെളിവാണ് ആപ്പിളിന്റെ ഈ സഹായ വാഗ്ദാനം. ഇനിയും സഹായങ്ങൾ വിദേശത്തു നിന്ന് വരാനുള്ള സാധ്യത കൂടുകയാണ്. ആപ്പിളിന്റെ ഇന്ത്യയിലെ വലിയ ഒരു മാർക്കറ്റ് കൂടിയാണ് കേരളം.

ഇത് വരെ പ്രളയത്തിൽ 400 ൽ അധികം പേർക്ക് ജീവഹാനി സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. 2787 ദുരിതാശ്വാസ ക്യാമ്പുകളിലായി 8 ലക്ഷത്തിലധികം ആൾക്കാരെയാണ് പാർപ്പിച്ചിരിക്കുന്നത്.

Apple donates crores to kerala flood relief fund

Abhishek G S :