പ്രളയം താണ്ടി അപ്പാനി ശരത്തിന്റെ കുഞ്ഞെത്തി ; അപ്പാനിക്ക് പെൺകുഞ്ഞ്

പ്രളയം താണ്ടി അപ്പാനി ശരത്തിന്റെ കുഞ്ഞെത്തി ; അപ്പാനിക്ക് പെൺകുഞ്ഞ്

കേരളത്തെ പിടിച്ചുലച്ച പ്രളയ ദുരന്തം പടിവാങ്ങുന്നതേയുള്ളു. വെള്ളം കയറി ദുരിതത്തിലായ സമയത്ത് നടൻ അപ്പാനി ശരത്തും പ്രതിസന്ധിയിലായിരുന്നു. കാരണം തന്റെ ഗർഭിണിയായ ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണം എന്നും അപ്പാനി ശരത് ലൈവിൽ വന്നു അപേക്ഷിച്ചു. പൂര്‍ണ ഗര്‍ഭിണിയായ അപ്പാനിയുടെ ഭാര്യയെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിങ്ങിന് പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.

ഇപ്പോൾ ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത ശരത് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം.

സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ശരത് പറയുന്നു . പ്രളയ ജലം താണ്ടിയെത്തിയ തന്റെ കുഞ്ഞിന് ‘അവന്തിക ശരത്‌’ എന്ന് പേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശരത് പറഞ്ഞു.

appani saraths wife delivers a baby girl

Sruthi S :