ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്- എല്ലാവരോടും നന്ദി പറഞ്ഞു അപ്പാനി ശരത്

ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്- എല്ലാവരോടും നന്ദി പറഞ്ഞു അപ്പാനി ശരത്

ഒൻപതു മാസം ഗർഭിണിയായ ഭാര്യയെ കുറിച്ച് യാതൊരു വിവരവുമില്ലന്നു പറഞ്ഞു കരഞ്ഞു കൊണ്ട് അപ്പാനി ശരത് ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ചെങ്ങന്നൂർ വെണ്മണിയിലാണ് ഭാര്യ കുടുങ്ങി കിടക്കുന്നതെന്നു അപ്പനി ശരത് പാറഞ്ഞിരുന്നു. ഇപ്പോൾ ഭാര്യ സുരക്ഷിതയാണെന്നും എല്ല്ലാവർക്കും നന്ദി അറിയിക്കുന്നതായും അപ്പനി പറഞ്ഞു .

‘ രേഷ്മ വിളിച്ചു സംസാരിച്ചിരുന്നു. അവര്‍ ഇപ്പോള്‍ നൂറനാട് എന്ന സ്ഥലത്താണുള്ളത്. അവിടെ സുരക്ഷിതമാണെന്നാണ് പറയുന്നത്. അവള്‍ക്കിപ്പോൾ ചെറിയ ഇന്‍ഫക്ഷന്‍ അല്ലാതെ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. അത് ഇടയ്ക്ക് വരാറുള്ളതാണ്. ഞാന്‍ തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്. ഇതോടെ എനിക്കൊരു കാര്യം മനസിലായി. ദൈവം എന്ന് പറഞ്ഞാല്‍ അത് മനുഷ്യര്‍ തന്നെയാണ്. ഞാന്‍ ദൈവത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു കഴിഞ്ഞു പോയത്, എല്ലാവരോടും നന്ദിയുണ്ട്’.

ഇത് ദൈവം മനുഷ്യരെ പഠിപ്പിച്ച വലിയ പാഠമാണ്. അവനവന് വരുമ്പോഴെ ദുരന്തങ്ങളുടെ ആഴം മനസിലാകൂ. എന്തിനാണ് ഇനിയും മതത്തിന്റെയും ജാതിയുടെയും പേരിലെല്ലാം തല്ലുകൂടുന്നത്. അമ്പലത്തില്‍ തന്നെ പോകുന്നത് എന്തിനാണ്. നമ്മള്‍ മനുഷ്യര്‍ തന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കണം. ഓരോ മനുഷ്യനിലും ദൈവമുണ്ട്.

എന്റെയും രേഷ്മയുടെയും വലിയ സ്വപ്നമായിരുന്നു ഞങ്ങളുടെ കുഞ്ഞ്. അതിനെ തിരിച്ചു തന്നത് ഈ ജനങ്ങളാണ്. അതുകൊണ്ടു തന്നെ എന്നാലാവുന്നത് ഒരാള്‍ക്കെങ്കില്‍ ഒരാള്‍ക്ക് ഉപകാരം ചെയ്യാനാകുന്ന എന്തെങ്കിലും എനിക്ക് ചെയ്യണം. ഇതൊന്നും പറഞ്ഞു ചെയ്യേണ്ടതല്ലെന്ന് എനിക്കറിയാം. പക്ഷെ ഞാന്‍ പറയുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാനെന്റെ കുഞ്ഞിനോട് ചെയ്യുന്ന തെറ്റാകും അത്. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് ഞാന്‍, എന്റെ ഭാര്യയെ കാണാന്‍. വീണ്ടും പറയുന്നു സഹായിച്ച ഓരോ മനുഷ്യര്‍ക്കും ഉള്ളു നിറഞ്ഞു നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’. ശരത് പറഞ്ഞു.

പ്രളയം ഏറ്റവും രൂക്ഷമായ ചെങ്ങന്നൂരിലായിരുന്നു ശരത്തിന്റെ ഭാര്യ രേഷ്മയും കുടുംബവും. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയും കുടുംബവും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് മാറിയിരുന്നുവെന്നും എന്നാല്‍ പിന്നീടങ്ങോട്ട് വിവരങ്ങള്‍ ഒന്നും അറിയാന്‍ സാധിച്ചിരുന്നില്ലെന്നും അവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും ശരത് ഫെയ്‌സ്ബുക്ക് വിഡീയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. താന്‍ ചെന്നൈയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്നും ഷൂട്ടിങ് കഴിഞ്ഞിട്ടും തനിക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നും ശരത് പറഞ്ഞിരുന്നു.

appani sarath about rescue

Sruthi S :