അല്ലു അര്‍ജ്ജുന്റെ സിനിമ വിമര്‍ശിച്ച യുവതിക്ക് നേരെ ഫാന്‍സിന്റെ ബലാത്സംഗ ഭീഷണി

ഫാൻസിന്റെ കടന്നുകയറ്റം ഇപ്പോൾ കൂടിവരുകയാണ്. ആരാധന നല്ലതാണ് എന്നാൽ അത് അമിതമായി വരുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാക്കും. അല്ലു അർജുന്റെ പുതിയ ചിത്രത്തിനെ രൂക്ഷമായി വിമർശിച്ച മാധ്യമപ്രവര്‍ത്തകക്കുനേരെ അല്ലു അർജുന്റെ ആരാധകർ കടുത്ത ഭീക്ഷണിയുമായി മുന്നോട്ട് വന്നിരിക്കുന്നു.

ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമാണ് മാധ്യമ പ്രവർത്തകയ്ക്ക് നേരിടേണ്ടി വന്നത്. അല്ലുവിന്റെ എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ എന്ന സിനിമക്കെതിരെ മാധ്യമപ്രവര്‍ത്തക അപര്‍ണ പ്രശാന്തിയാണ് ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്.

‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നതായിരുന്നു മാധ്യമപ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ ആരാധകർ മാധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷമായ ഭീക്ഷണി നേരിടേണ്ടിവന്നത്. ഫേസ്ബുക്കിലൂടെ ബലാത്സംഗ ഭീഷണിയും ഉയര്‍ന്നതോടെ, അപര്‍ണ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയവരുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അപര്‍ണ പരാതി നല്‍കിയത്. തന്റെ ഫേസ്ബുക്കിലൂടെയാണ് മാധ്യമ പ്രവർത്തക പ്രതികരിച്ചത്.

മാധ്യമ പ്രവർത്തകരുടെ പോസ്റ്റിന്റെ പൂർണരൂപം …….

നാല് വർഷത്തോളമായി സിനിമാ കുറിപ്പുകൾ എഴുതുന്നത് കൊണ്ട് തെറി വിളികൾ കേൾക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളിൽ ചിലതു താഴെ കൊടുക്കുന്നു..

റേപ്പ്ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാൽ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ , പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും..

അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാൻ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാൻ ഇനി ഒരാൾക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്‌ഷ്യം..സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.തുടർ നടപടികൾ അന്വേഷിച്ചു വരുന്നു..

മുഖമില്ലാതെ “മെസ് ” ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് “കമന്റ്‌ ഇടാൻ ഉള്ള “” തന്റേടം” “അല്ലു ഏട്ടൻ” തരാത്തത് കഷ്ടമായി പോയി..

പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും,

എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല.”

Noora T Noora T :