“ഞാൻ അതൊരു തമാശ പോലെ പറഞ്ഞതാണ് ;പക്ഷെ ഇത്രക്കൊക്കെ ആകുമെന്ന് വിചാരിച്ചില്ല ” – അനു സിതാര

മലയാള സിനിമയിലെ നാടൻ സുന്ദരിയാണ് അനു സിത്താര .ഭംഗിയുള്ള മുഖവും നല്ല ശാലീനതയും അനു സിത്താരയെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രിയങ്കരിയാക്കി. വിവാഹത്തിന് ശേഷമാണ്
അനു സിത്താര സിനിമയിൽ സജീവമായത് .

സിനിമയിൽ എത്തിയിട്ട് അധികം സമയമായില്ലെങ്കിലും
അനു സിത്താര മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു കഴിഞ്ഞു. ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാന് ആഗ്രഹം ഉണ്ടെന്നു അനു സിത്താര പറയുന്നു.

അതിനൊപ്പം തന്നെ പ്രേക്ഷകർ തന്റെ ചിത്രങ്ങൾക്ക് നൽകുന്ന കമന്റുകളോട് അനു സിത്താര പ്രതികരിക്കാറുണ്ട് . അടുത്തിടെ ടോവിനോ തോമസിനൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമ വിശേഷങ്ങൾ ആരാധകരോട് താരം പങ്കു വച്ചപ്പോൾ തുടർച്ചയായി സിനിമയിൽ ചുംബന രംഗമുള്ള ടോവിനോയോട് കുറച്ച് ഗ്യാപ്പിട്ടോളാൻ അനു സിത്താരക്ക് മുന്നറിയിപ്പ് നൽകിയിരുന്നു ഒരു ആരാധകൻ .

അതിനു മറുപടിയായി ഇരുവരും ചേർന്ന് നിൽക്കുന്ന സിനിമ പോസ്റ്റർ നൽകിയിട്ട് ഇത്രയും ഗ്യാപ്പ് മതിയോ എന്ന് അനു സിത്താരയും ചോദിച്ചു. അതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ
അനു സിത്താര പറയുന്ന മറുപടി ഇതാണ്. ” ഞാൻ അതൊരു തമാശക്ക് പറഞ്ഞതാണ്. അതിത്രക്കൊക്കെ ആകുമെന്ന് ഞാൻ കരുതിയില്ല ” !

anusithara about her comment

Sruthi S :