മാമാങ്കത്തിലേക്ക് വിളിച്ചപ്പോൾ തനിക്ക് പേടി തോന്നിയത് ആ ഒരു കാര്യത്തിലായിരുന്നു-അനു സിത്താര!

ആരാധകർ ഏറെ പ്രേതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം.പഴശ്ശിരാജയ്ക്ക് ശേഷം സാമ്യമുള്ള മറ്റൊരു കഥാപാത്രത്തിന് ജീവൻ കൊടുക്കാൻ മമ്മൂട്ടി തയ്യാറടുത്തു കഴിഞ്ഞു.മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍ നടന്നത്.ഇപ്പോളിതാ ഇതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ഗാനവും പുറത്തുവന്നിരിക്കുകയാണ്.ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.ബ്രഹ്മാണ്ഡ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അച്യുതന്‍, അനു സിത്താര, കനിഹ, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് .ഓഡിയോ ലോഞ്ച് സമയത്ത് അനു സിത്താര പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തനിക്ക് ക്ഷണം വന്നതെന്ന് അനു സിത്താര ചടങ്ങില്‍ പറഞ്ഞിരുന്നു. മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നവെന്നും എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും നടി പറഞ്ഞു.വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നൂളളൂവെന്നും നടി പറഞ്ഞു. വലിയ ചിത്രങ്ങള്‍ അന്യഭാഷയില്‍ കാണുമ്പോള്‍ അതുപോലെ മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മാമാങ്കം പോലെ ഒരു വലിയ ചിത്രം മലയാളത്തില്‍ സംഭവിച്ചപ്പോള്‍ അതിന്റെ ഭാഗം ആവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അനു സിത്താര പറയുന്നു.

മ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ പ്രശ്‌സത സംവിധായകരില്‍ ഒരാളായ എം പദ്മകുമാറാണ് ഒരുക്കുന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്. ചാവേറായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മാസ്റ്റര്‍ അച്യുതനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

anu sithara talks about big budget movie mamangam

Sruthi S :