കാണാൻ കാവ്യാ മാധവനെ പോലെയുണ്ട് എന്ന് പറഞ്ഞവർക്ക് അനു സിത്താരയുടെ മറുപടി !!

കാണാൻ കാവ്യാ മാധവനെ പോലെയുണ്ട് എന്ന് പറഞ്ഞവർക്ക് അനു സിത്താരയുടെ മറുപടി !!

മലയാളിത്തം നിറഞ്ഞു തുളുമ്പുന്ന മുഖവുമായി പ്രേക്ഷക മനസിലേക്ക് ചേക്കേറിയ നടിയാണ് അനു സിത്താര . നാടൻ വേഷങ്ങളിലൂടെ ശ്രദ്ധേയയായ അനുവിന് പല നടിമാരോടും സാമ്യം തോന്നാറുണ്ട് . ഏറ്റവുമധികം പറഞ്ഞു കേട്ട സാമ്യമാണ് കാവ്യ മാധവനുമായുള്ളത്.

പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനായി നടി കോമഡി ഉത്സവം പരിപാടിയില്‍ എത്തിയിരുന്നു. അവതാരകനായ മിഥുന്‍ കാവ്യയുമായുള്ള സാമ്യത്തെക്കുറിച്ച്‌ അനു സിത്താരയോട് ചോദിച്ചു. നേരത്തെ പലരും ഇതേക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്ന് അനു സിത്താര പറഞ്ഞു. ഭയങ്കര സിമിലാരിറ്റി തോന്നിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേള്‍ക്കാനിഷ്ടമാണെന്നുമായിരുന്നു താരം പറഞ്ഞത്.

ലക്ഷ്മി ഗോപാലസ്വാമിയുമായുള്ള സാമ്യം കൊണ്ട് ലഭിച്ച വേഷമാണ് ഒരു ഇന്ത്യൻ പ്രണയകഥയിലേത് . അതുപോലെ മീര ജാസ്മിന്റെയും പലരുടെയും സാമ്യം അനു സിത്താരക്ക് ഉണ്ടെന്നു പറയാറുണ്ട് .

anu sithara replied to fans comment

Sruthi S :