മമ്മൂട്ടിയെ കണ്ടപ്പോൾ കരഞ്ഞുപോയി – അനു സിത്താര

മമ്മൂട്ടിയെ കണ്ടപ്പോൾ കരഞ്ഞുപോയി – അനു സിത്താര

നല്ല മലയാളിത്തം നിറഞ്ഞ മുഖവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അനു സിതാര . കുറഞ്ഞ കാലം കൊണ്ട് സിനിമയിൽ സജീവമായ അനു സിതാര ഇപ്പോൾ മുൻ നിര താരങ്ങളുടെയൊക്കെയും കൂടെ അഭിനയിക്കുകയാണ്.

ഇപ്പോൾ ആണ് സിത്താരയുടേതായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കുട്ടനാടൻ ബ്ലോഗാണ് വരുന്നത് . അതിനു ശേഷം ടോവിനോയോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധ പയ്യൻ. മമ്മൂട്ടിക്കൊപ്പമുള്ള അഭിനയ മുഹൂർത്തത്തെ കുറിച്ച് പറയുമ്പോൾ അനു സിതാര അഭിമാനമാണ്.

“ആദ്യമായി മമ്മൂക്കയോടൊപ്പം അഭിനയിച്ചതിന്റെ എക്സൈറ്റ്മെന്റ് പറഞ്ഞറിയിക്കാൻ വയ്യ. അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ തന്നെ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്നോ ? അടുത്ത കാലത്താണ് അതിനു അവസരം ലഭിച്ചത്. സന്തോഷം കൊണ്ട് കരച്ചിൽ വന്ന നിമിഷമായിരുന്നു അത്. മമ്മൂക്ക വളരെ സ്നേഹത്തോടെ പെരുമാറി . ഈ വേഷങ്ങളെല്ലാം നന്നയി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം “- അനു സിതാര പറയുന്നു

anu sithara about mammootty

Sruthi S :