ഒടിയന്റെയും ലൂസിഫറിന്റെയും കുഞ്ഞാലി മരക്കാറിന്റെയും റിലീസ് തീയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

ഒടിയന്റെയും ലൂസിഫറിന്റെയും കുഞ്ഞാലി മരക്കാറിന്റെയും റിലീസ് തീയതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റേതായി 3 ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിലുള്ളത്. ഒടിയൻ, ചിത്രീകരണം നടക്കുന്ന ലൂസിഫർ ,കുഞ്ഞാലി മരക്കാർ. ഓടിയന്റെ റിലീസ് ഡേറ്റിൽ ആശങ്ക നിലനിൽക്കുന്നത് അവസാനിപ്പിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് മൂന്നു ചിത്രങ്ങളുടെയും റിലീസ് തീയതി പ്രഖ്യാപിച്ചത് .

ഒടിയൻ ഡിസംബർ 14ന്, ലൂസിഫർ മാർച്ച് 24ന്, കുഞ്ഞാലിമരയ്ക്കാർ അടുത്ത ഓണത്തിന്. മോഹൻലാലിന്റെ ഈ ബിഗ് ബജറ്റ് പടങ്ങളുടെ റിലീസ് സ്ഥിരീകരിച്ചത് നിർമാതാവ് ആന്റണി പെരുമ്പാവൂർതന്നെയാണ്. മൂന്നു സിനിമകളും 50 കോടിയിലിലേറെ നിർമാണച്ചിലവുള്ളവയാണ്. ഒടിയൻ 50 കോടിയും ലൂസിഫർ 60 കോടിയും മരയ്ക്കാർ 75 കോടിയുമാണു ബജറ്റ് ചെയ്തിട്ടുള്ളത്. ഒടിയന്റെ ഡബ്ബിങ് പൂർത്തിയാക്കി കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികൾ മുംബൈയിൽ പുരോഗമിക്കുന്നു.

ലൂസിഫർ സെപ്റ്റംബറിൽ പൂർത്തിയാകും. നവംബർ ഒന്നിനു മരയ്ക്കാർ ചിത്രീകരണം തുടങ്ങും. 70 ദിവസംകൊണ്ടാണു മരയ്ക്കാർ പൂർത്തിയാക്കുക.‌‌ഒടിയന്റെ ട്രെയിലർ അടുത്ത മാസം തിയറ്ററുകളിലെത്തും. നേരത്തെ ഒടിയന്‍ ഒക്ടോബര്‍ 11ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് നീട്ടുകയായിരുന്നു. വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. മഞ്ജു വാരിയർ നായികയാകുമ്പോൾ പ്രകാശ് രാജ് വില്ലനായി എത്തുന്നു.

antony perumbavoor confirms releasing dates of odiyan, lucifer and kunjali maraikkar

Sruthi S :