പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുഖത്തോടൊപ്പം ലാൽ സാറിന്റെ മുഖമാണ് കാണാറുള്ളത് – ആന്റണി പെരുമ്പാവൂർ

പ്രാർത്ഥിക്കുമ്പോൾ കർത്താവിന്റെ മുഖത്തോടൊപ്പം ലാൽ സാറിന്റെ മുഖമാണ് കാണാറുള്ളത് – ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂർ. നിർമാതാവായി ഹിറ്റുകൾ വാരിക്കൂട്ടുന്ന ആന്റണി മോഹന്ലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇതുവരെയുള്ള ജീവിതത്തെകുറിച്ചുമൊക്കെ പങ്കു വെയ്ക്കുന്നു . മോഹന്‍ലാല്‍ ഒരു വര്‍ഷം ചുരുങ്ങിയത് ആയിരം കഥയെങ്കിലും കേള്‍ക്കാറുണ്ടെന്നും മൂന്നോ നാലോ സിനിമകള്‍ മാത്രമെ ചെയ്യാറുളളുവെന്നും ആന്റണി പറയുന്നു. ചില കഥകള്‍ വേണ്ടാ എന്ന് ലാല്‍സാര്‍ ചിലപ്പോള്‍ പറയാറുണ്ട്. എത്രയോ കഥകള്‍ അദ്ദേഹം നേരിട്ട് കേള്‍ക്കാറുണ്ട്. താന്‍ വേണ്ടെന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് ലാല്‍ സാര്‍ പറയാറുണ്ടൈന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നു.

ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു.ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്.അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിന്റെ മുഖത്തോടൊപ്പം പലതവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവെച്ച് പറയുന്നതാണ്.ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. അതാണെനിക്ക് ലാല്‍ സാര്‍. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും.
ആന്റണിയില്‍ നിന്ന് ആന്റണി പെരുമ്പാവൂരിലേക്കുളള തന്റെ യാത്ര മോഹന്‍ലാലിന്റെ ദാനമാണെന്നും കാറിലും ജീവിതത്തിലും പുറകില്‍ അദ്ദേഹമുണ്ടെന്ന ധൈര്യമാണ് ഇവിടം വരെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു.

ഭാര്യ ശാന്തി ഒരിക്കല്‍ ചോദിച്ചു, ലാല്‍സാറും ചേട്ടനും ഞാനുമുള്ളൊരു വളളം മുങ്ങിയാല്‍ ചേട്ടന്‍ ആദ്യം ആരെ രക്ഷിക്കുമെന്ന്. വളളം മുങ്ങുമ്പോള്‍ തീരുമാനിക്കാമെന്ന മറുപടിയാണ് അന്ന് കൊടുത്തതെന്നും ആന്റണി പെരുമ്പാവൂര്‍ ഓര്‍മ്മിക്കുന്നു.

antony perumbavoor about mohanlal

Sruthi S :