‘സഹിക്ക വയ്യാതെ അയാളുടെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു’ : മോശപ്പെട്ട അനുഭവം വെളിപ്പെടുത്തി അൻസിബ ഹസ്സൻ

കാസ്റ്റിംഗ് കൗച്ച് എല്ലാം വെളിപ്പെടുത്താൻ ധൈര്യം കാണിക്കുന്ന നടിമാരാണ് ഇപ്പോൾ മലയാള സിനിമയിലുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ പല നടി നടന്മാരെയും അപഹാസ്യപ്പെടുത്താറുണ്ട്. ഇതിനെല്ലാം ചിലവർ പ്രതികരിക്കും ബാക്കി ചിലവർ കണ്ടില്ലെന്ന് നടിക്കും. എന്നാൽ ഇപ്പോൾ സൈബർ അറ്റാക്ക് ലിമിറ്റ് വിടുകയാണ്.

സാമൂഹ്യ മാധ്യമങ്ങൾ വഴി തുറന്നുപറയാറുണ്ട്. ഇപ്പോൾ ഇതാ തന്നെ സാമൂഹ്യ മാധ്യമത്തിലൂടെ അപഹാസ്യപ്പെടുത്തിയ ആൾക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് യുവതാരം അൻസിബ ഹസ്സൻ. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് അൻസിബ. ദൃശ്യത്തിന് ശേഷം ഒരുപാട് നല്ല വേഷങ്ങൾ അൻസിബ ചെയ്തിട്ടുണ്ട്. അന്സിബക്ക് ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ നിന്ന് പണികിട്ടുന്നത്. പലപ്പോഴും നടി പ്രതികരിച്ചിട്ടുമുണ്ട്.

പേർസണൽ പ്രൈവസി ആയ വസ്ത്ര ധാരണയെചൊല്ലിയൊക്കെ അൻസിബ സൈബർ അറ്റാക്കിന് ഇരയായിട്ടുണ്ട്. ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോള്‍ ഒരാള്‍ തന്നെക്കുറിച്ച് മോശമായ കമന്റിട്ടതും പിന്നീട് അയാളുടെ നമ്പര്‍ കണ്ടുപിടിച്ച് തിരികെ വിളിച്ചതുമായ അനുഭവം അന്‍സിബ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

നടിയുടെ വാക്കുകൾ ……

“ഞാന്‍ ഒഫിഷ്യല്‍ പേജിൽ ലൈവ് വീഡിയോയില്‍ വന്നതായിരുന്നു. അപ്പോഴാണ് അങ്ങനെ ഒരു മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായി. പക്ഷേ ലൈവ് ആയതിനാൽ അത് മുഖത്ത് കാണിക്കാനും സാധിക്കുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും ?! നമ്മളവിടെ ഒരു തെറ്റും ചെയ്യാതെ അപമാനിക്കപ്പെടുകയല്ലേ ?! ആർട്ടിസ്റ്റ് എന്ന നിലയില്‍ കാണണമെന്നില്ല. ഞാൻ ഒരു മനുഷ്യജീവിയല്ലേ ?!

എന്റെ സുഹൃത്തുക്കൾ ആ ഐഡി കണ്ടുപിടിച്ചു അയാളെ ഫോണിൽ വിളിച്ചു. അത് ഒറിജിനല്‍ ആണെന്ന് വേരിഫൈ ചെയ്ത ശേഷം അയാളോട് ആ ലൈവ് വിഡിയോയിൽ ചെയ്‌ത കമന്റിനെ പറ്റി ചോദിച്ചു. എന്നാൽ അയാളത് നിഷേധിക്കുകയാണ് ചെയ്‌തത്‌. അയാളോട് ഭാര്യക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ എന്നെ അറിയുമെന്നും ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു അവരുടെ മറുപടി.

എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത്. ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്‌തുവെന്നും അതിൽ ചേച്ചിക്ക് എന്താണ് അഭിപ്രായമെന്നും ചോദിച്ചപ്പോൾ അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വെച്ചത്.”!!

Noora T Noora T :