എം എസ്  ധോണി മറ്റൊരു നേട്ടം എത്തി പിടിച്ചിരിക്കുന്നു !

എം എസ്  ധോണി മറ്റൊരു നേട്ടം കൂടെ എത്തിപിടിച്ചിരിക്കുന്നു. ട്വന്റി-20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ധോണി. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് മഹി ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യൻ താരങ്ങളിൽ മുന്നിൽ നിൽക്കുന്നത് സുരേഷ് റെയ്നയാണ്. 288 മത്സരങ്ങളില്‍ നിന്ന് 7708 റണ്‍സാണ് റെയ്‌ന നേടിയത്.
വിരാട് കോഹ്‌ലി 241 മത്സരങ്ങളില്‍ 7621 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ (7303), ഗൗതം ഗംഭീര്‍ (6402) എന്നിവരാണ് ധോണിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയവര്‍. ട്വന്റി-20യിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയ്‌ലാണ്.
333 മത്സരങ്ങളില്‍ 11436 റണ്‍സാണ് കരീബിയന്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. 175 റണ്‍സാണ് ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 40.84 റണ്‍സിന്റെ ശരാശരിയും. തൊട്ടുപിന്നില്‍ ബ്രെണ്ടന്‍ മക്കല്ലം (9119), കെയ്‌റണ്‍ പൊളാര്‍ഡ് (8174) എന്നിവരാണ്.

Noora T Noora T :