തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത് ഇതാണ് – അഞ്ജലി അമീര്‍!!!

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജലി അമീർ. ബിഗ് ബോസിലൂടെ താരമായ അഞ്ജലി എല്ലാ കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യക്തിയാണ്. പ്രേക്ഷകർ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിത്വം. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. സില്‍ക്ക് സ്മിതയോട് ചെയ്തത് സണ്ണി ലിയോണിനോട് ആവര്‍ത്തിക്കരുതെന്ന് പറയുകയാണ് നടി അഞ്ജലി അമീര്‍.

സണ്ണി അഭിനയിക്കുന്ന മലയാള ചിത്രം രംഗീലയുടെ ചിത്രീകരണത്തിനിടെ സണ്ണിക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം നടന്‍ സലീം കുമാര്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ അശ്ലീല ചുവയുള്ള കമന്റുകള്‍ ധാരാളം വന്നിരുന്നു. ഇതിനെതിരെയാണ് അഞ്ജലിയുടെ പ്രതികരണം.

‘ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി. ഒരുപക്ഷേ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ എനിക്ക് പറയുവാനുള്ളത്.
അവര്‍ പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ്. ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ.

നമ്മള്‍ സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ ഒരുപാടിഷ്ടം, സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ കിട്ടട്ടെ.’ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

anjali ameer instagram post

HariPriya PB :