ദേഹമാസകലം തീ പടർന്നു പൊള്ളി ..ഒരു മാസം ആശുപത്രി കിടക്കയിൽ – തിരിച്ചുവരവുണ്ടാകുമെന്നു വിചാരിക്കാത്ത മരണം മുന്നിൽ കണ്ട ആ മൂന്നുപകടങ്ങളെ കുറിച്ച് അനീഷ് രവി..

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അനീഷ് രവി. അവതാരകനായും അഭിനേതാവായും കോമഡി താരമായുമൊക്കെ നിറഞ്ഞു നിൽക്കുകയാണ് അനീഷ്. പുറമെ സന്തുഷ്ഠനെങ്കിലും ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് അനീഷ് കകടന്നു വന്നത്.

ഷൂട്ടിങ്ങിനിടെ രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടെന്ന് അനീഷ് പറയുന്നു. അതൊരിക്കലും മറക്കാനാവില്ല. ‘ഓപ്പോള്‍’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെ വീടിനു തീ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിന്റെ ചിത്രീകരണത്തിനിടെ എന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. മേലാസകലം പൊള്ളിയുരുകി ഇരുപത്തിയെട്ടു ദിവസമാണ് ഞാന്‍ തിരുവനന്തപുരത്തെ ഒരു ആശുപത്രിയില്‍ കഴിഞ്ഞതെന്ന് അനീഷ് രവി പറയുന്നു. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നു കരുതിയ നിമിഷങ്ങള്‍ ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു അപകടം ദുബായില്‍ വെച്ചായിരുന്നു. ഒരു പരിപാടിയുടെ അവതാരകനായുള്ള ഷൂട്ടിങ്ങിനിടെയാണ് അതു സംഭവിച്ചത്. ബര്‍-ദുബായ് ക്രീക്കില്‍ ബോട്ടിലേക്കു ചാടിക്കയറുന്നതിനിടെ ബോട്ടിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള കിടങ്ങിലേക്കു ഞാന്‍ വീണു. രണ്ടു തവണ മുങ്ങിപ്പോയി. മൂന്നാമത്തെ തവണ പൊങ്ങി വന്നപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു വലിച്ചെടുത്തു. കയ്യിലെ ഒരു ഞരമ്ബ് മുറിഞ്ഞിരുന്നു. എന്നെയും കൊണ്ടു സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പാഞ്ഞു. എല്ലാവരും പേടിച്ചുപോയി.

ആശുപത്രിയില്‍ എത്തി അല്‍പം കഴിഞ്ഞ് എല്ലാം സാധാരണ നിലയിലായപ്പോള്‍ പഴ്‌സ് തുറന്ന് മകന്റെ ചിത്രമെടുത്തു നോക്കി. പിന്നെ, പൊട്ടിക്കരഞ്ഞു. ഒരുപാടു പേര്‍ മുങ്ങി മരിച്ച സ്ഥലത്താണു ഞാന്‍ വീണത്. രക്ഷപ്പെട്ടവരില്‍ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ഞാന്‍.

മറ്റൊരിക്കല്‍ ‘കാക്കി നക്ഷത്രം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനുശേഷം രാത്രി കാറോടിച്ചു പോകുന്നതിനിടെ ഞാന്‍ ഉറങ്ങിപ്പോയി. കാര്‍ ഒരു ലോറിയുടെ പിന്നില്‍ ഇടിച്ചു കയറി. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും ഞാന്‍ രക്ഷപ്പെട്ടു. മൂന്നു വലിയ അപകടങ്ങളില്‍ നിന്ന് ഈശ്വരന്‍ എന്നെ കാത്തെന്നും അനീഷ് രവി പറയുന്നു.

aneesh ravi about his accidents

Sruthi S :