ഞാൻ ആ കഥാപത്രം വേണ്ടാന്ന് വച്ചെന്നാണ് എല്ലാവരും ഇപ്പോളും കരുതുന്നത് , പക്ഷെ സത്യം അതല്ല – അനാർക്കലി മരയ്ക്കാർ

ഉയരെ എന്ന സിനിമയിൽ പാർവതിക്ക് ഒപ്പം ശ്രദ്ധിക്കപ്പെട്ട നടിയാണ് അനാർക്കലി മരയ്ക്കാർ . ആനന്ദത്തിലെ മിണ്ടാകുട്ടിയായി എത്തിയ അനാർക്കലി പിന്നീട് നായികയായി എത്തുകയായിരുന്നു. നായികാ വേഷം തന്നെ വേണം എന്ന നിർബന്ധമൊന്നും അനാർക്കലിക്ക് ഇല്ല. നീന എന്ന ലാൽ ജോസ് ചിത്രത്തിലെ വേഷം അനാർക്കലി വേണ്ടാന്ന് വച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. അതിനെ കുറിച്ച് പറയുകയാണ് അനാർക്കലി .

ആ സിനിമയ്ക്ക് വേണ്ടി ലാല്‍ ജോസ് സാര്‍ എന്നെ കാണാന്‍ വന്നിരുന്നു. എന്റെ ഫോട്ടോ കണ്ടിട്ട് നീനയ്ക്ക് പറ്റിയ മുഖമാണ് എന്നു പറഞ്ഞാണ് സാര്‍ വന്നത്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ഇത്. പക്ഷെ നേരിട്ട് കണ്ടപ്പോഴാണ് സാറിന് മനസ്സിലായത് എന്റേത് ചൈല്‍ഡിഷ് ഫെയ്സാണ് എന്ന്.

പിന്നെ നീനയുടെ പ്രായവും തോന്നിക്കില്ല. അതാണ് ആ ക്യാരക്ടടര്‍ ചെയ്യാത്തതിന് പിന്നിലെ കഥ. പക്ഷെ സംഭവം എന്താന്ന് വെച്ചാല്‍ കുറെയിടത്ത് കണ്ടു.നീനയിലെ കഥാപാത്രം ഞാന്‍ വേണ്ടാ എന്ന് വെച്ചതാണ് എന്നൊക്കെ. ഞാനത് തിരുത്താനൊന്നും പോയില്ല.അനാർക്കലി പറയുന്നു.

anarkkali marikkar about neena movie

Sruthi S :